മിനിക്കഥ -
പടുമുളകൾ -
✍️ ഉണ്ണി വാരിയത്ത്
അയാളുടെ മേഖലയിൽ അയാൾ വളർന്നു പടർന്നു പന്തലിച്ചുകൊണ്ടിരുന്നു.
അതു കണ്ട് അയാളുടെ സുഹൃത്തിനും ആ മേഖലയിലേക്ക് തലനീട്ടാൻ ഒരു മോഹം.
മോഹിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, മോഹം സാക്ഷാൽക്കരിക്കാൻ തീവ്രപ്രയത്നം കൂടിയേ തീരൂ. അയാളുടെ സുഹൃത്തിന് പ്രയത്നിക്കാൻ തീരെ മനസ്സില്ല.
പടുമുളകൾ വളരുകയില്ലല്ലോ. മറ്റുള്ളവർ തന്റെ വളർച്ചയെ മുരടിപ്പിക്കുകയാണെന്ന് പരാതിപ്പെടുകയും ചെയ്യും!
story
SHARE THIS ARTICLE