All Categories

Uploaded at 1 day ago | Date: 12/01/2026 09:36:53

മിനിക്കഥ - 
തട്ടിപ്പ് - 
✍️ഉണ്ണി വാരിയത്ത് 

     "നാളെ അക്ഷയതൃതീയയാണ്" ഭാര്യ ഓർമ്മപ്പെടുത്തി. 
     "അതുകൊണ്ടെന്താ?" 
ഭർത്താവ് ചോദിച്ചു. 
     "നാളെ സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യവും ധനസമൃദ്ധിയും ഉണ്ടാകുമെന്നല്ലേ  എല്ലാവരും പറയുന്നത്? " 
     "അത് വെറും തട്ടിപ്പാണ്. സ്വർണ്ണവ്യാപാരികളുടെ കച്ചവടബുദ്ധിയിൽ ഉരുത്തിരിഞ്ഞ ഒരു തന്ത്രം! ആ പ്രലോഭനത്തിൽ പൊതുസമൂഹം വിഡ്ഢിയാക്കപ്പെടുന്നു. അല്ലാതെ, ആ ദിവസത്തിന് സവിശേഷതയുണ്ടെന്ന് ഒരു പുരാണത്തിലോ ജ്യോതിഷഗ്രന്ഥത്തിലോ പറഞ്ഞിട്ടില്ലല്ലോ!" 
     ഭർത്താവിനെ തികച്ചും വിശ്വാസമുള്ള ഭാര്യ മൗനം പൂണ്ടു.

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.