നാഷണൽ എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ പറവൂർ മേഖല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും കുടുംബ സംഗമവും അഖിലേന്ത്യ സീനിയർ വൈസ് ചെയർമാൻ വി.എസ് ജോൺ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി ഭരതൻ അധ്യക്ഷനായി. കാർഗിൽ ജേതാക്കളെയും ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു .സംസ്ഥാന പ്രസിഡണ്ട് എം.പി ഗോപിനാഥ് ,ജനറൽ സെക്രട്ടറി കെ എം പ്രതാപൻ ,ജില്ലാ പ്രസിഡണ്ട് എം എൻ അപ്പുക്കുട്ടൻ, മേഖലാ സെക്രട്ടറി വിജയൻ , ട്രഷറർ സി.ജി സുരേഷ്, മേഖല വൈസ് പ്രസിഡണ്ട് പൗലോസ് വടുക്കുംഞ്ചേരി ,ജില്ലാ സെക്രട്ടറി കെ കെ ശിവൻ ,തോമസ് ടി എ ,എം ജി വാരിജാക്ഷൻ ,വത്സല രവീന്ദ്രനാഥ് ,ഹേമലതാഭാസി ,അഡ്വക്കേറ്റ് കെ.എ ശരവണഭവൻ , പി കെ ബാബു, എം പി രവീന്ദ്രൻ ,എം സി തങ്കപ്പൻ ,കെ എൽ സുധാകരൻ , എം എൻ അച്യുതൻ, സലിംകുമാർ എന്നിവർ സംസാരിച്ചു
kerala
SHARE THIS ARTICLE