All Categories

Uploaded at 1 year ago | Date: 09/05/2022 14:16:28

വൈപ്പിൻ:- വർഷങ്ങളായി ഗോശ്രീ പാലങ്ങളിൽ വഴിവിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തെളിഞ്ഞിട്ടില്ല. രാത്രികാലങ്ങളിൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്.വലിയ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാണ്. പലതും പുറംലോകം അറിയുന്നില്ല.

സർക്കാർ സ്ഥാപനങ്ങളും ദുബായ് പോർട്ടും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. രാത്രികാലങ്ങളിൽ വലിയ റോഡപകടങ്ങൾക്ക് വിധേയരാകുന്നവർ കാൽനടയാത്രക്കാരും ടൂവീലർ യാത്രികരും ആണ്.

 കെഎൽസിഎ വൈപ്പിൻ ഫൊറോനാ കമ്മിറ്റിയും വല്ലാർപാടം യൂണിറ്റും സംയുക്തമായി നടത്തുന്ന തുടർ സമരങ്ങളുടെ ആദ്യഘട്ടമാണ് ഇന്ന് നടക്കുന്നത്.അധികാരികളുടെ കണ്ണ് തുറക്കുന്നതുവരെ ഈ പോരാട്ടം തുടരേണ്ടതുണ്ട്.ഇന്നത്തെ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുവാൻ എല്ലാവരും സന്മനസ്സ് കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.