*ഓണക്കാലത്തിനു ശേഷം : ചിന്താസരണിയിലൂടെ*
കേരളം അതിന്റെ വ്യത്യസ്തവും ആകർഷകവുമായ പ്രകൃതി, സമൃദ്ധമായ ജൈവവൈവിധ്യം, മലകൾ, തീരങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, തീരങ്ങൾ, തടാകങ്ങൾ, മനോഹരമായ കാഴ്ചകൾ അഥവാ സാംസ്‌കാരിക തനിമ അടിസ്ഥാനമാക്കി ദൈവത്തിന്റെ സ്വന്തം നാട് എന്ന തരത്തിൽ പരാമർശിക്കപ്പെടുന്നു. ദൈവത്തിന്റെ സ്വന്തം നാട്, 1980കളിൽ കേരള ടൂറിസം വകുപ്പ് നടത്തിയ ടൂറിസം പ്രചരണത്തിന്റെ ഭാഗമായാണ് പ്രശസ്തമായത്.
പുരാണത്തിലെ ദശാവതാരകഥകളിൽ, കേരളത്തിലെ ഭൂമിയുടെ ഉൽപത്തി——പരാശുരമന്റെ കഥയുമായി ബന്ധിപ്പിക്കുന്നു.
ഓണം കേരളത്തിലെ ഏറ്റവും ജീവവായുസ്വരൂപമായ ഉത്സവങ്ങളിൽ ഒന്നാണ്. ഭംഗിയായ പൂക്കളം മുതൽ സമൃദ്ധമായ ഓണം സദ്യ വരെയുള്ള ഓരോ ആചാരവും ആഘോഷത്തെ കൂടുതൽ പ്രസക്തമാക്കുന്നു. ഓണം (ഓഗസ്റ്റ്–സെപ്തംബർ) ചിങ്ങമാസത്തിലെ കാർഷിക വിളവെടുപ്പ് ഉത്സവമാണ്, രാജാവായ മഹാബലിയെ അനുസ്മരിക്കാൻ ആഘോഷിക്കുന്നു. ഓണം കേരളത്തിന്റെ ദേശീയ ഉത്സവം എന്നു പരിഗണിക്കപ്പെടുന്നു.
ഓണക്കാലത്ത് കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്ന തനത് കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയമായ ഒന്നാണ് പുലിക്കളി. പുലിക്കളിയുടെ ഉല്പത്തി 200 വർഷങ്ങൾക്ക് മുകളിലാണ്. കൊച്ചി രാജാവ് മഹാരാജ രാമവർമ്മ ശക്തൻ പരിചയപ്പെടുത്തിയത് എന്ന് വിശ്വാസിക്കപ്പെടുന്നു അഥവാ പറയപ്പെടുന്നു. പുലിയുടെയോ കടുവയുടേയോ വേഷം കെട്ടിയ കലാകാരന്‍മാര്‍ ആണ് പ്രത്യേക താളത്തോടെ പുലിക്കളി കളിക്കുക.
തൃശ്ശൂരിന്റെ പുലിക്കളിയാണ് ഇക്കാര്യത്തില്‍ ഏറെ പ്രശസ്തവും പഴക്കവും ശാസ്ത്രീയവുമായത്. കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ ഗ്രാമപ്രദേശങ്ങളിലും ഓണക്കാലത്ത് ഇത്തരം കളികള്‍ അരങ്ങേറാറുണ്ട്. തെക്കന്‍ ജില്ലകളില്‍ ഉണങ്ങിയ വാഴയിലകള്‍ കെട്ടി പാളയില്‍ പുലിമുഖവുമായി കടുവകളിയും നടക്കാറുണ്ട്. വേട്ടക്കാരന്റെ വേഷവും സംഘത്തിലുണ്ടാകും.
പുലിക്കളി കേരളത്തിലെ ചരിത്രപരമായ നാടൻകലയാണ്. ഓണ അവസരത്തിൽ ജനങ്ങളെ വിനോദിപ്പിക്കാൻ പരിശീലനം നേടിയ കലാകാരൻമാർ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന നാടൻകല ആണ്.
ഓണ ദിവസം പൂരുരുട്ടാതി നാളിലാണ് തൃശ്ശൂരില്‍ പുലിക്കളി നടക്കുക. ഓണ നാളുകളില്‍ തൃശ്ശൂര്‍ക്കാരന്റെ ഹൃദയതാളം പുലിക്കൊട്ടാണ്. പാണ്ടിയുടെയും പഞ്ചാരിയുടെയും പഞ്ചവാദ്യത്തിന്റെയും നാട്ടില്‍ പുലിക്കെട്ട് നെഞ്ചിലേറ്റുന്ന നാളുകളാണ്. 70 വര്‍ഷം മുമ്പ് തോട്ടുങ്കല്‍ രാമന്‍കുട്ടി ആശാന്‍ ചിട്ടപ്പെടുത്തിയതാണ് പുലിമേളം എന്ന പ്രത്യേക താളക്കൊട്ട്. തൃശ്ശൂരിലെ പുലിക്കളിക്കല്ലാതെ മറ്റൊരിടത്തും ഈ കൊട്ടുമില്ല.
ഈ കലാസേവനം ചെയ്യുന്നതിനായി പ്രത്യേക പരിശീലനം ആവശ്യമാണ്. മാസങ്ങളുടെ അദ്ധ്വാനമാണ് ഓരോ പുലിക്കളി സംഘത്തിനുമുള്ളത്.
കടുവയുടേത് പോലുള്ള വരകള്‍ ശരീരത്തില്‍ വരച്ച് മുഖം മൂടിയും അണിഞ്ഞ് വാദ്യമേളക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നവരാണ് പുലിക്കളിക്കാര്‍. പ്രത്യേക പരിശീലനം ഇതവതരിപ്പിക്കാന്‍ ആവശ്യമാണ്. കടും മഞ്ഞ നിറങ്ങളും കറുപ്പും ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക.
മറ്റൊരു മേളക്കൊട്ടിനോടും സാമ്യമില്ലാത്ത ഈ പ്രത്യേക താളത്തിനൊപ്പിച്ചാണ് കിലുങ്ങുന്ന അരമണികളും കെട്ടി പ്രത്യേക താളത്തിനൊപ്പം നൃത്തം ചെയ്യുന്നു. വിയ്യൂര്‍, കോട്ടപ്പുറം സെന്റര്‍, വിയ്യൂര്‍ ദേശം, അയ്യന്തോള്‍, തൃക്കുമാരകുടം, പൂങ്കുന്നം, പാട്ടുരായ്ക്കല്‍, കൊക്കാല, പെരിങ്ങാവ് തുടങ്ങി പ്രശസ്തമായ പുലിക്കളി ട്രൂപ്പുകള്‍ ഉണ്ട്. ഓരോ സംഘം ഏകദേശം 50 പ്രകടനക്കാർ അടങ്ങുന്നു.
വടക്കുംനാഥ ക്ഷേത്ര ഭഗവാൻ ഗണപതിയ്ക്ക് നാളികേരമുടച്ചാണ് പുലി സംഘങ്ങള്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലേക്ക് ഇറങ്ങുക. ഒപ്പം ട്രക്കുകളില്‍ കെട്ട് കാഴ്ചകളും ഉണ്ടാകും. എന്തായാലും മേളവും ആനയും പൂരവും കഴിഞ്ഞാല്‍ തൃശ്ശൂരിന് സ്വന്തം പുലിക്കളി തന്നെ.
കാലഘട്ടങ്ങളിൽ, പുലിക്കളി നൃത്തക്കാർക്ക് അലങ്കാരങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സ്ത്രീകളും പെൺകുട്ടികളും പുലിക്കളി കലാകാരികളായി എത്തിയിരിക്കുന്നു. 2016 ൽ തൃശൂര്‍ ജില്ലയിലെ 51 അംഗ സംഘത്തില്‍ 3 സ്ത്രീകള്‍ ആദ്യമായാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്. ഈ ഉത്സവ കാലഘട്ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് ആളുകൾ ഈ നയനാന്ദകരമായ കാഴ്ച കാണാൻ എത്തുന്നു .
ദിനരാത്രങ്ങൾക്കു ഭംഗിയും നിറഞ്ഞ അനുഭൂതിയിലുണ്ട്. ഗതകാല സ്മരണകൾ അയവിറക്കാം. നല്ലൊരു ഭാവി കാലത്തിനായി നമുക്കു കൈ കോർക്കാം അണിചേരാം.
ഓണം നനുത്ത ഓർമ്മയായി. മറ്റൊരു സുന്ദര സുരഭില ഓണക്കാലത്തിനത്തിനായി....
*ഡോ ആശിഷ് രാജശേഖരൻ*
വിദ്യാർഥി കാര്യ ഡീൻ
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല, തൃശൂർ
ഭാരത സംസ്കാരം
SHARE THIS ARTICLE