പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ശ്രീനാരായണ ഗുരുദേവ പറവൂർ മേഖല ദർശനോത്സവവും പ്രാർത്ഥനാലയ സമർപ്പണവും എസ്.എൻ.ഡി.പി യോഗം വനിതാ സംഘം സെക്രട്ടറിയും സ്പൈസസ് ബോർഡ് ചെയർമാനുമായ അഡ്വക്കേറ്റ് സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എസ് എൻ ഡി പി യൂണിയൻ വൈദിക യോഗത്തിന്റെ കാർമികത്വത്തിൽ മഹാഗണപതി ഹവനം, ഗുരുപൂജ ശാന്തിഹവനം , ഹോമ മന്ത്രാർച്ചന എന്നിവനടന്നു. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി .കൺവീനർ ഷൈജു മനക്കപ്പടി ,യോഗം ഡയറക്ടർമാരായ പി എസ് ജയരാജ് ,എം പി ബിനു, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ ഡി ബാബു മേഖല കൺവീനർ ഡി പ്രസന്നകുമാർ ,ചെയർമാൻ ഇ പി ശശിധരൻ , അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, എം കെ ആഷിക് , കെ.എസ് സലിം, പി പി ഷാജി എന്നിവർ സംസാരിച്ചു. കാലടി സംസ്കൃത സർവകലാശാല റിട്ടേർഡ് പ്രൊഫസർ എം പി നടേശൻ ,ശങ്കരാനന്ദആശ്രമം എറണാകുളം ശിവഗിരിമഠം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി
kerala
SHARE THIS ARTICLE