All Categories

Uploaded at 1 hour ago | Date: 18/09/2025 10:06:34

മനുജൻ

ഇന്നലെ ഞാനില്ല
നാളെയും ഞാനില്ല
ഞാനുള്ളതീ ഇന്നിൻ്റെ
 ഈ നിമിഷം മാത്രം
മോഹങ്ങളും 
അതിമോഹങ്ങളും
 മോഹഭംഗങ്ങളും
വെറും സ്വപ്നം മാത്രം
മധുരമായ്പുഞ്ചിരിച്ചിടുക
 ഈ നിമഷത്തിൽ
പൂർണ്ണതയോടെ നമ്മൾ
നമ്മൾഒന്നുമല്ലെന്ന
പരമാർത്ഥം ഗ്രഹിക്കുകിൽ
ചുറ്റുമുള്ളതെല്ലാം
നമുക്കുള്ളതല്ലേ
ഞാനില്ല, നീയില്ല
ഇവിടെ നമ്മൾ മാത്രം
ശാശ്വതസത്യങ്ങൾ
ഒന്നും ഗ്രഹിക്കാതെ
ഭൂവിൽഅലയുന്ന
 പാഴ്ജന്മങ്ങളാണു നമ്മൾ
സ്വാർത്ഥതതൻ
മതിൽ കെട്ടിനുള്ളിൽ
കഠിനതടവുകാരയ് 
സ്വയം നാം മാറാതെ
ജീവിക്കാ നാം
നല്ല മനുഷ്യനായ്
മനനം ചെയ്യുന്ന
മനുജനായ് ....

ലക്ഷ്മണൻ പ്രിയംവദ
ഫോൺ : 94957 68550

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.