All Categories

Uploaded at 1 year ago | Date: 26/02/2024 18:54:47

പറവൂർ മുനിസിപ്പാലിറ്റിയിലേ വാർഡ് 21, കെഎംകെ ജംഗ്ഷനിലെ ജനവസാ മേഖലയിൽ മദ്യവില്പന ശാല തുറക്കാനുള്ള ബീവറേജ് കോർപ്പറേഷന്റെ ഗുഢനീക്കത്തിനെതിരെ ടൗൺ സെൻട്രൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്ത വൻ പ്രതിഷേധ കൂട്ടായ്മ നടത്തി. കൗൺസിലർ സജി നമ്പിയത് ഉൽഘാടനം ചെയ്ത യോഗത്തിൽ പട്രാക് താലൂക്ക് പ്രസിഡന്റ്‌ S രാജൻ, tcra പ്രസിഡന്റ്‌ ആഷിക്, രവി ചെട്ടിയാർ, k.രമേശ്, രാജി മേനോൻ, ബാലഗോപാൽ എന്നിവർ സംസാരിച്ചു. കോടതി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകൾ, സ്റ്റേഡിയം ഗ്രൗണ്ട്, കൂടാതെ ഏറ്റവും തിരക്കേറിയ വാഹന ഗതാഗതവും ധാരാളം school കുട്ടികൾ സഞ്ചരിക്കുന്നതുമായ ഈ പ്രദേശത്തു മദ്യ വില്പന ശാല പ്രവർത്തനം ആരംഭിച്ചാൽ ജനങളുടെ സസ്ഥ ജീവിതം താറുമാറാകുകയും ചെയ്യും എന്നതിനാൽ ഈ നീക്കത്തിൽ നിന്ന് അധികാരികൾ പിന്മാറണമെന്നു ജനങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.