All Categories

Uploaded at 7 months ago | Date: 21/11/2024 19:34:40

 ഹേമ.ടി. തൃക്കാക്കരയുടെ  കവിതാസമാഹാരമായ നിലാവൊഴിഞ്ഞിടം പ്രകാശനം.


പ്രശസ്ത കവയിത്രി വി.എം.ഗിരിജയുടെ അവതാരികയോടെ , പ്രശസ്ത ചിത്രകാരൻ സുധി അന്നയുടെ കവർ ചിത്രത്തോടെ.... സൈകതം പബ്ലിഷേഴ്സ് പുറത്തിറക്കുന്ന ഹേമ.ടി തൃക്കാക്കരയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ നിലാവൊഴിഞ്ഞിടം നവംബർ 25 ന് വൈകീട്ട് 4.30 ന് കാക്കനാട് ഓണം പാർക്കിൽ വച്ച് പ്രകാശിതമാവുകയാണ്. ഡോ:എം.സി ദിലീപ്കുമാർ (മുൻ വൈസ് ചാൻസ് ലർ കാലടി സംസ്കൃത സർവ്വകലാശാല) അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ പ്രശസ്തകവിയും പ്രഭാഷകനുമായ  ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യുന്നു. കവിയും, പ്രഭാഷകനും , തിരുവനന്തപുരം ആകാശവാണി യിലെ അസിസ്റ്റൻ്റ് ഡയറക്ടറുമായ ശ്രീകുമാർ മുഖത്തലയാണ് പുസ്തക സ്വീകരണം നടത്തുന്നത്. 
അതേവേദിയിൽ തന്നെ കവയിത്രിയുടെ ആദ്യകവിതാ സമാഹാരമായ വാക്കു പൂക്കുമ്പോൾ എന്ന കവിതയുടെ രണ്ടാം പതിപ്പും പ്രകാശനം ചെയ്യപ്പെടുന്നു. പ്രശസ്ത കവി ചെറുകുന്നം വാസുദേവൻ പ്രകാശനം ചെയ്യുന്ന വാക്കു പൂക്കുമ്പോൾ എന്ന കവിതാ സമാഹാരംസാഹിത്യ നിരൂപകനായ  ബിജോയ് ജോസ് ഏറ്റുവാങ്ങും .

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.