Uploaded at 6 days ago | Date: 02/04/2025 14:38:11
സക്ഷമ പറവൂർ താലൂക്ക് സമിതിയും പറവൂർ ബി. ആർ. സി യും സഹകരിച്ച് ഓട്ടിസം അവബോധന ദിനം ആചാരിച്ചു. ബി. ആർ. സി യിൽ നടന്ന പരിപാടി സക്ഷമ സംസ്ഥാന സമിതി അംഗം മിനി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളർച്ചയുടെ ഘട്ടത്തിലെ ഓരോ വികസവും തിരിച്ചറിഞ്ഞു പരിശീലനം നൽകുന്നതിനായി ലഭ്യമായിട്ടുള്ള സംവിധാനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു. സക്ഷമ ജില്ല ജോയിന്റ് സെക്രട്ടറി പി. പി. രാജേന്ദ്രൻ അധ്യക്ഷനായി. വെർച്ചൽ ഓട്ടിസമാണ് പുതുതലമുറ നേരിടുന്ന വെല്ലുവിളിയെന്നും കുഞ്ഞുകുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് അവരുടെ ആശയവിനിമയം സാമൂഹിക ഇടപെടൽ ഇന്ദ്രിയങ്ങളുടെ ഏകോപനം എന്നിവയിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ വെർച്ചൽ ഓട്ടിസത്തിന് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. ജെസ്മി ടീച്ചർ ബോധവത്കരണ ക്ലാസ്സ് നയിച്ചു. അമ്പാടി ടീച്ചർ സ്വാഗതവും സാംഖ്യ ടീച്ചർ നന്ദിയും പറഞ്ഞു. സക്ഷമ പറവൂർ താലൂക്ക് പ്രസിഡന്റ് രമേശ് കമ്മത്ത് ജില്ലാ സമിതി അംഗം രവീന്ദ്രൻ മഹിളാ പ്രമുഘ് ജയ ശിവദാസ് സംബന്ധിച്ചു
kerala
SHARE THIS ARTICLE