കഞ്ഞിക്കുഴിയിൽ മണ്ഡലകാല പച്ചക്കറി കൃഷികളുടെ വിളവെടുപ്പുകാലം
ഉൽസവ സീസണുകൾ ലക്ഷ്യം വച്ച് കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ നട്ടു നനച്ച പച്ചക്കറികളുടെ വിളവെടുപ്പു തുടങ്ങി. കർഷക അവാർഡു ജേതാവ്
സാനു പ്ലാപ്പറമ്പിൽ, തിരുവിഴ ശ്രീ വിഹാർ എം.ഡി ഗോപിദാസിന്റെ രണ്ടര ഏക്കർ തരിശുഭൂമിയിൽ നടത്തിയ വൈവിദ്ധ്യ കൃഷികളുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ , എസ്. ഹെബിൻ ദാസ് , കെ. കമലമ്മ , ജ്യോതി മോൾ ,ബി. ഇന്ദിര, ജി. ഉദയപ്പൻ, കൃഷി ഓഫീസർജാനിഷ് റോസ് , വി.റ്റി.സുരേഷ്, നാരായണ പിള്ള ,സുജിത്ത്, ബിനു എന്നിവർ പങ്കെടുത്തു.
പയർ പാവൽ പീച്ചിൽ, കുക്കുമ്പർ ,പടവലം വെണ്ട തക്കാളി, പച്ചമുളക് , ചീര തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്.
വീട്ടുവളപ്പിലും പാട്ടത്തിനെടുത്ത പറമ്പിലുമായി 6 ഏക്കർ സ്ഥലത്താണ് സാനു മോൻ കൃഷി ഇറക്കിയിട്ടുള്ളത്.
മുട്ടക്കോഴിയും താറാവും നാടൻ പശുക്കളും മൽസ്യവുമൊക്കെയായി വൈവിദ്ധ്യ കൃഷിയാണ് നടത്തുന്നത്. വിളവെടുത്ത ഉൽപ്പന്നങ്ങൾ ദേശീയ പാതയോരത്ത് തിരുവിഴ ജംഗ്ഷനിൽ കാട്ടുകട ക്ലസ്റ്റർ നടത്തുന്ന വിപണന കേന്ദ്രത്തിലും പഞ്ചായത്തിന്റെ പി.ഡി.എസ് സ്റ്റാളിലുമായാണ് വിറ്റഴിക്കുന്നത്.
agriculture
SHARE THIS ARTICLE