പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2024 - 25 അധ്യായന വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു എന്നീ പരീക്ഷകളിൽ മുഴുവൻ എ. പ്ലസ് വാങ്ങിയ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും പറവൂർ താലൂക്കിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ധനസഹായ വിതരണവും പറവൂർ അഡീഷണൽ ജില്ലാ  സെക്ഷൻ ജഡ്ജ് ജയരാജ് എം പി നിർവഹിച്ചു. പ്രസിഡണ്ട് കെ എം മുകേഷ് അധ്യക്ഷനായി. കെ. എസ്. ടി. എ എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് കെ അജിത, ബാങ്ക് വൈസ് പ്രസിഡണ്ട് പി എം ഷൈനി ബാങ്ക് സെക്രട്ടറി സീന പി എസ് എന്നിവർ സംസാരിച്ചു.
										kerala
										
			SHARE THIS ARTICLE