All Categories

Uploaded at 1 year ago | Date: 28/11/2022 22:45:46

വ്യക്തിമുദ്രകൾ -

       *ഷാനി നവജി*

മൂത്തകുന്നം അമ്പലത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടകത്തിൽ അണിയറ പ്രവർത്തകരുടെ പേര് അനൗൺസ് ചെയ്തപ്പോൾ ഗാന രചന ഷാനി എന്ന് അനൗൺസ് ചെയ്തപ്പോൾ  ഷാനിയുടെ വീട്ടുകാർ തന്നെ  അത്ഭുതപ്പെട്ടു.
അങ്ങനെ സഹോദരൻ വീട്ടിൽ ചെന്ന് പുസ്തകങ്ങൾ പരിശോധിച്ചപ്പോഴാണ് കവിതകളെഴുതി നിറച്ച ഒരു ഡയറി കണ്ടെത്തിയത്. നാല്പതു വർഷം മുമ്പുള്ള സംഭവമാണിത്.

മാല്യങ്കര എസ് എൻ എം കോളേജിൽ
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠികൾ എഴുതി വാങ്ങിയ ഗാനമാണ് നാടക ഗാനം ആയി മാറിയത്. അക്കാലത്ത് ധാരാളമായി കവിതകൾ എഴുതിയിരുന്നു.
മഴ പെയ്യുമ്പോൾ മഴ നോക്കിയിരുന്ന് കുറെ കവിതകൾ എഴുതിയിട്ടുണ്ട്. മൂത്തകുന്നം പൊയ്യത്തറ തേവരുത്തിൽ നാരായണൻ കുട്ടിയുടേയും രത്നകാന്തിയുടേയും മകളാണ് ഷാനി .

ഇരുപതാം വയസ്സിൽ വിവാഹിതയായി ഭർത്താവ് നവജിയോടൊപ്പം ബഹറിനിലേക്ക് പോയി.
ചെറുപ്പം മുതലേ ശീലിച്ച  ഗുരുവായൂരപ്പനിലുള്ള ഭക്തിയും പ്രാർത്ഥനയും അവിടെയും തുടർന്നു.

ഗൾഫ് ജീവിതത്തിനിടയിൽ കിട്ടിയ ഇടവേളകളിൽ ബ്യൂട്ടീഷ്യൻ പരിശീലനം നേടി. പിന്നീട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ പറവൂരിൽ ബ്യൂട്ടിപാർലർ തുടങ്ങി. ഒരുപക്ഷേ പറവൂരിലെ ആദ്യത്തെ ബ്യൂട്ടിപാർലർ ഷാനിയുടേത് ആയിരിക്കണം.

അമൃതാനന്ദമയി ദേവിയുടെ ഭക്തയും മഠത്തിൽ നിത്യ സന്ദർശകയും ആയിരുന്നു. ഇപ്പോഴും തുടരുന്നു. ഷൈനിയുടെ അപേക്ഷ പ്രകാരം അമൃതാനന്ദമയീദേവി
പറവൂരിലുള്ള വീട്ടിലെത്തി അനുഗ്രഹിച്ചിട്ടുണ്ട്. മക്കൾ രണ്ടു പേരും അമൃത വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്.

2014 മുതൽ യാത്രകളിൽ താല്പര്യം തുടങ്ങി. ക്ഷേത്രങ്ങളും ക്ഷേത്ര നഗരങ്ങളും ആണ് പ്രധാനമായും സന്ദർശിച്ചിരുന്നത്. മാടൻ തമ്പുരാൻ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള യാത്രകളാണ് ആദ്യമായി നടത്തിയത്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചു.
കൂടാതെ അയോദ്ധ്യ, നൈമിഷാരണ്യം, ദ്വാരക, വൃന്ദാവനം,ഉജ്ജയനി, കാശി, രാമേശ്വരം
തുടങ്ങിയ പുണ്യ സ്ഥലങ്ങളും സന്ദർശിച്ചു .

2016 ൽ ഋഷികേശ് യാത്ര നടത്തി. തുടർന്ന് മൂന്നു തവണ ചതുർഥാം യാത്ര. കൈലാസയാത്ര എന്ന മോഹമാണ് പിന്നീട് മനസ്സിൽ കടന്നു കൂടിയത്. അതിനായുള്ള പ്രാർത്ഥനകളും തയ്യാറെടുപ്പുകളും തുടർന്നു.  2019 ലാണ് കൈലാസയാത്രക്കുള്ള നിയോഗം ഉണ്ടായത്.  കൈലാസ പുണ്യ ദർശനത്തിന്റെ സായൂജ്യത്തിൽ ഭക്തിയിൽ ലയിക്കാനും കഴിഞ്ഞു.

നിനച്ചിരിക്കാത്ത നേരത്താണ് ആദി കൈലാസ യാത്രക്കുള്ള അവസരം ഒരുങ്ങുന്നത്. അങ്ങനെ കുമയുൺ നിഗം മണ്ഡലിന്റെ യാത്രാ സംഘത്തിൽ അംഗമാകാൻ കഴിഞ്ഞു. കഴിഞ്ഞ ജൂൺ മാസമാണ് ആ യാത്ര നടത്തിയത്. ഈ സംഘത്തിൽ മലയാളികൾ മൂന്നുപേരേ ഉണ്ടായിരുന്നുള്ളു. ഷാനിയും ഭർത്താവ് നവജിയും, പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തുമായ മനോജും . മനോജാണ് ഈ യാത്രക്കുള്ള ഏർപ്പാടുകൾ ചെയ്തത്.  

ഹിമാലയ യാത്രയിൽ ഏറ്റവും കാഠിന്യമേറിയതാണ് ആദികൈലാസയാത്ര .  അതി ദുർഘടമായ റോഡുകളിലൂടെയുള്ള  അതികഠിനമായ യാത്രയും ഷാനി പൂർത്തീകരിച്ചു.

ഇപ്പോൾ കൂടുതൽ ഊർജ്ജസ്വലമായ പടികൾ ആണ് കയറിക്കൊണ്ടിരിക്കുന്നത്. എന്നോ മറന്നുവെച്ച കവിതകൾ വീണ്ടും മനസ്സിൽ നിറഞ്ഞു തുടങ്ങി. അവയെല്ലാം എഴുതുകയും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വെളിച്ചം കാണുകയും ചെയ്യുന്നുണ്ട് - യാത്രാ കുറിപ്പുകളും .

ഷാനിയുടെ വാക്കുകളിൽ സാന്ത്വനവും മാസ്മരികതയുമുണ്ടെന്ന് ഒരുപാട് പേർ വിശ്വസിക്കുന്നുണ്ട്.  വിഷമങ്ങൾ പറഞ്ഞു തീർക്കാനും ഊർജം സംഭരിക്കാനും ഷാനിയെ തേടി എത്തുന്ന കുറെ പേർ ഉണ്ട് .

ഭക്തിയിലും സത്കർമ്മങ്ങളിലും പ്രാർത്ഥനയിലും അടിയുറച്ചതു കൊണ്ടാകാം ഇത്തരം ഊർജം നിലനിർത്താനും പ്രസരിപ്പിക്കാനും സാന്ത്വനമാകാനും കഴിയുന്നത്.

ഭാഗവതം, നാരായണീയം, ഭഗവത്ഗീത , രാമായണം തുടങ്ങിയ അധ്യാത്മിക ഗ്രന്ഥങ്ങൾ പഠിക്കുകയും നിത്യപാരായണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

ആത്മഹത്യാ പ്രതിരോധ പ്രസ്ഥാനമായ പ്രതീക്ഷയിൽ വളണ്ടിയറായി പ്രവർത്തിക്കുന്നുണ്ട്. സനാതനം ധർമ്മ പാഠശാലയുടെ കൗൺസിലിംഗ് ടീമിലും അംഗമാണ്.

20 വർഷമായി പറവൂരിൽ ആണ് സ്ഥിരതാമസം.

ഭർത്താവ് - നവജി
മക്കൾ - ധന്യാജി (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ)
നിഥിൻജി -ഏറോനോട്ടിക്കൽ ഓഫീസർ ഡൽഹി
മരുമക്കൾ - ഹരി ( അസി. മാനേജർ, റെയിൽവേ കണ്ടയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ)
അമേഘ (എം ബി എ )
പേരക്കുട്ടികൾ - അഭിജിത്, അരുന്ധതി, ധ്യാൻ

(ഫോൺ -9497035122)

(നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.