All Categories

Uploaded at 1 year ago | Date: 15/07/2023 16:46:56

തെരുവിൽ പച്ചക്കറി വിറ്റ് ജീവിതം പുലർത്തുന്ന നാലാം ക്ലാസുകാരന് സുരേഷ് ​ഗോപിയുടെ സ്നേഹസമ്മാനം. മാവേലിക്കര വെട്ടിയാർ എൽപി സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യനാണ് സുരേഷ് ഗോപിയുടെ ഹൃദയത്തിൽ ഇടംപിടിച്ചത്. കളിച്ചുനടക്കേണ്ട പ്രായത്തിൽ വരുമാന മാർഗം തേടി പച്ചക്കറി വിൽക്കുന്ന ആദിത്യത്തിന്റെ അദ്ധ്വാനത്തെക്കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹം സഹായഹസ്തവുമായി എത്തുകയായിരുന്നു. കഴിഞ്ഞ 20 വർഷക്കാലമായി തെരുവിൽ പച്ചക്കറി വിൽപന നടത്തുകയാണ് ആദ്യത്തിന്റെ അമ്മൂമ മണി. അപ്പൂപ്പൻ ശശിധരൻ, മാനസികമായി വെല്ലുവിളി നേരിടുന്നതിനാൽ പുറത്തിറങ്ങാറില്ല. സമീപകാലത്ത് അമ്മൂമ്മയുടെ ആരോഗ്യസ്ഥിതി വഷളായതോടെ അവർക്കും പച്ചക്കറി വിൽപന തുടരാൻ കഴിയാതെയായി. ഇത് കുടുംബത്തിന്റെ മുന്നോട്ടുപോക്കിനെ കാര്യമായി ബാധിച്ചു. ആദിത്യന്റെ അച്ഛൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. പിതാവിന്റെ വരുമാനം കൊണ്ട് മാത്രം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് തിരിച്ചറിഞ്ഞ 9 വയസുകാരൻ പച്ചക്കറി വിൽക്കാൻ തെരുവിലിറങ്ങുകയായിരുന്നു. നാലാം ക്ലാസുകാരന്റെ അദ്ധ്വാനത്തെക്കുറിച്ച് വൈകാതെ തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ സുരേഷ് ഗോപി അറിയാനിടയായി.: inherit;">തുടർന്ന് സുരേഷ് ഗോപിയുടെ നിർദേശമനുസരിച്ച് ചെന്നിത്തല ഗ്രാമ പ‍ഞ്ചായത്ത് അംഗമായ ഗോപൻ ചെന്നിത്തല വളരെ വേഗം ആദിത്യന്റെ കുടുംബവുമായി സംസാരിച്ചു. തുടർന്ന് പച്ചക്കറി വിൽക്കാൻ വീൽ എത്തിച്ചുനൽകി. സുരേഷ് ഗോപിയുടെ സമ്മാനമായി വീൽ നിറയെ പച്ചക്കറികളുമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ് സുരേഷ് ഗോപിയുടെ സമ്മാനം ആദിത്യന് കൈമാറിയത്.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.