ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തു
പറവൂർ: ബിജെപി പറവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് കെഎംകെ ജംങ്ഷന് സമീപം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ടി.എ.ദിലീപ് അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറിമാരായ ആർ.സജികുമാർ, ടി.ജി.വിജയൻ,ജില്ലാ കമ്മിറ്റി അംഗം അജി പോട്ടാശ്ശേരി,മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജു മാടവന,ബി.ജയപ്രകാശ്,വൈസ് പ്രസിഡൻ്റുമാരായ അജികല്പടയിൽ,മിനി ഷാജി എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ പ്രവർത്തകൻ പി.കെ.രവീന്ദ്രൻ നായരെ ചടങ്ങിൽ ആദരിച്ചു.
kerala
SHARE THIS ARTICLE