All Categories

Uploaded at 1 year ago | Date: 08/08/2023 19:25:45

വൈപ്പിന്‍- കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഭാഗവത സപ്താഹ യജ്ഞ ത്തിനു തുടക്കമായി.ബുധനാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്ര ഊട്ടുപുരയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേൽശാന്തി ഹരിശങ്കർ എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ചു.ബ്രഹ്മശ്രീ എളങ്കുന്നപ്പുഴ ദാമോദര ശര്‍മയാണ് യജ്ഞാചാര്യന്‍.തെവണംകോട് നാരായണൻ നമ്പൂതിരി.ചേന്ദമംഗലം  മനോജ്‌ ശർമ,എന്നിവർ സഹ ആചാര്യൻമാർ.
ആഗസ്റ്റ് 9 ബുധനാഴ്ച വരാഹാവാതാരം.10 വ്യാഴം ഋഷഭാവാതാരം,11 വെള്ളി നരസിംഹാവതാരം,12 ശനി ശ്രീകൃഷ്ണാവതാരം,13 ഞായറാഴ്ച രുഗ്മിണി സ്വയംവരം,14 തിങ്കൾ പൃഥുകോപാഖ്യാനം, സമാപന ദിവസമായ ഏഴാം ദിവസം ആഗസ്റ്റ് 15  ചൊവ്വഴ്ച  ഭാഗവത സമർപ്പണം.

ദേവസ്വം ഓഫീസർ ഏ ആർ രാജീവ്‌,ക്ഷേത്ര ഉപദേശക സമിതി പ്രസിഡ്ന്റ്‌ ടി കെ രാജഗോപാൽ,സെക്രട്ടറി എം വി ബൈജു,മറ്റു ഉപദേശക സമിതി അംഗങ്ങൾ,ഭക്ത ജനങ്ങൾ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.