All Categories

Uploaded at 2 years ago | Date: 23/02/2023 12:07:31

"എൻ നാവിലലിയാൻ" ക്രിസ്തീയ ആൽബം കോട്ടപ്പുറം രൂപത ബിഷപ്പ് റവ.ഡോ ജോസഫ് കാരിക്കശ്ശേരി പ്രകാശനം ചെയ്തു  



പറവൂർ: ആമേൻ മിഡിയായുടെ ബാനറിൽ പരിശുദ്ധ കുർബ്ബാനയിൽ ആലപിക്കാൻ തയ്യാറാക്കി ഒരുക്കുന്ന "എൻ നാവിലലിയാൻ" സംഗീത ആൽബത്തിന്റെ സി.ഡിയുടെ പ്രകാശനം നടന്നു.

ബിഷപ്പ് റവ.ഡോ. ജോസഫ് കാരിക്കശ്ശേരി സി.ഡി അണിയറ പ്രവർത്തകർക്ക് കൈമാറി പ്രകാശനം ചെയ്തു.

ആൽബത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം സെന്റ്. ഫ്രാൻസിസ് അസിസ്സി സെമിനാരി മണലിക്കാട്, പാഷനിസ്റ്റ് വേളാങ്കണ്ണി മാതാ പള്ളി മുനമ്പം, സെന്റ്.ലൂയിസ് പള്ളി തുരുത്തിപ്പുറം, സെന്റ് ആന്റണിസ് തീർത്ഥാടന കേന്ദ്രം ചെട്ടിക്കാട് എന്നിവിടങ്ങളിലായിരുന്നു

വ്യത്യാസ്തമായ അവതരണത്തിലൂടെയാണ് ആൽബം അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

ഇതിനോടകം നിരവധി ആൽബങ്ങൾ ഒരുക്കിയിരിക്കുന്ന സാജു പുത്തൻവീട്ടിൽ,
ഷൈൻ വർഗിസ് കളത്തിൽ എന്നിവരാണ് ഡയറക്ഷനും ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ച് ദൃശ്യവൽകരിച്ചിരിക്കുന്നത്.
ഇവർ ചേർന്ന് ഒരുക്കുന്ന ആദ്യ ക്രിസ്തീയ ഭക്തി ഗാനമാണിത്.

ഗാനം രചനയും ആലാപനവും സംഗീതവും  വള്ളുവള്ളി സ്വദേശി ചെറിയാൻ ജോസാണ്.

ഓർക്കസ്ട്രഷൻ ആഷ്ലിൻ പി. എസ് നിർവ്വഹിച്ചിരിക്കുന്നു
മേക്കപ്പ് ജോർജ് കൂട്ട്കാട് . 
പി.യു വിനോദ് കുമാർ,മൃദുൽ ജോയ്, ഷൈജിത്ത് പറവൂർ, എന്നിവരാണ് പ്രധാന അഭിനേതാക്കൾ .

ആൽബം ഉടൻ യൂറ്റ്യൂബിൽ ലഭ്യമാകും.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.