All Categories

Uploaded at 1 year ago | Date: 13/03/2023 22:03:13

പുസ്തക പരിചയം 

      *പരിചയം*

(തൂലികാ ചിത്രങ്ങൾ) 

   -സുരേഷ് മുതുകുളം- 

കാർഷിക രംഗത്തെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മയാണ് ഫാം റൈറ്റേഴ്സ് ഫോറം . 

ഇതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.  അംഗങ്ങൾ എല്ലാം തന്നെ അവരവരുടെ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ളവരാണ് . അറിയപ്പെടുന്ന എഴുത്തുകാരനും ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും ആയിരുന്ന സുരേഷ് മുതുകുളം സംഘടനയുടെയും ഗ്രൂപ്പിന്റെയും പ്രധാന ചുമതല വഹിക്കുന്ന വ്യക്തിയാണ്.  ഓരോ അംഗങ്ങളുമായി വ്യക്തി ബന്ധം പുലർത്തുന്ന സുരേഷ് മുതുകുളം ഓരോ അംഗങ്ങളെയും ഗ്രൂപ്പിൽ പരിചയപ്പെടുത്തുകയുണ്ടായി.  

ഈ ശ്രമം അമ്പത് പേരുടെത് പിന്നിട്ടപ്പോഴാണ് ഇതൊരു പുസ്തകമാക്കി ഇറക്കണം എന്ന ആശയം മുന്നോട്ടു വന്നത്.  അപ്രകാരം പരിചയപ്പെടുത്തിയ വരുടെ വിവരങ്ങൾ ചേർത്ത് പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണ് 'പരിചയം'. 

ആബെ ജേക്കബ്, കെ പി സായിരാജ്, ഡോ.വി ബി  പത്മനാഭൻ , ഡോ. ആർ ഗോപാലകൃഷ്ണൻ നായർ , 
അശോക് പി ഐ, രാധാകൃഷ്ണൻ നരിപ്പറ്റ , 
ബി നീന , എം സുധീന്ദ്രകുമാർ , 
ജി സന്തോഷ് കുമാർ ,
എസ് കെ സുരേഷ്, 
അജിത് വെണ്ണിയൂർ, ഡോ. വി കൃഷ്ണകുമാർ , എഴുമാവിൽ രവീന്ദ്രനാഥ്, എം വി ജയൻ , 
ഉദയകുമാർ കെ എസ് , ജോർഡി ജോർജ് ,ബാലശങ്കർ അമ്പലപ്പുഴ, 
ജോസഫ് ജോൺ തേറാട്ടിൽ, 
ഡോ. ആർ പ്രകാശ്, ഡോ. നിയ സെലിൻ, ഡോ. ജോബ് തോമസ്, 
ശശിധരൻ മങ്കത്തിൽ,എൻ ജയകൃഷ്ണൻ , ഡോ. സുഷ വിഎസ്, റോസ്മേരി ജോയിസ് , 
ഡോ. വി ശ്രീകുമാർ , ലിസി മോൾ ജെ വടക്കൂട്ട്, ദീപക് മൗത്താട്ടിൽ, 
പി ജി സലിംകുമാർ , ഡോ. ഹേമ എം, ഡോ. മനോജ് പി സാമുവൽ, സജി ജോൺ , സുജിതാകുമാരി എസ് , ഡോ. കെ പ്രതാപൻ, അനിൽ നെടുങ്ങോട്, പള്ളിയറ ശ്രീധരൻ , എ എൻ തോമസ്, യു മഞ്ജുഷ, പോൾസൺ താം, 
പി ബാബു, വി ആർ നോയൽ രാജ്, ഡോ. കെ സൂസൻ ജോൺ , 
എസ് പി വിഷ്ണു, ഏ ജെ അലക്സ് റോയ്, കെ പി ദീപ, 
ഡോ. പി പി ജോയ് , ഡോ. സി എ ജയപ്രകാശ്, പ്രമോദ് മാധവൻ, 
ഡോ. പി സുരേഷ് കുമാർ , ഡോ. ജലജ എസ് മേനോൻ , സുരേഷ് മുതുകുളം ഡോ. ചിഞ്ചു വിഎസ് 
എന്നിങ്ങനെ അമ്പത്തിരണ്ട് പേരുടെ വിവരങ്ങളാണ് 116 പേജുള്ള ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. ഇപ്പോഴും പരിചയപ്പെടുത്തൽ തുടർന്നു വരുന്നതിനാൽ ബാക്കിയുള്ളവരെ കൂടെ ഉൾപ്പെടുത്തി ഇനിയും തുടർ പുസ്തകങ്ങൾ ഇറങ്ങാൻ സാധ്യതയുണ്ട്. 

 തികച്ചും വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രവർത്തനമാണ് ഇതിന്റെ പിന്നിൽ നടന്നിട്ടുള്ളതെന്നും അത് തികച്ചും അഭിനന്ദനാർഹമാണെന്നും പറയാതെ വയ്യ. 

(വി ആർ നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.