**ഗ്ലക്കോമ വാരാചരണം**
തൃശ്ശൂർ :- കണ്ണിലെ മർദ്ദം വർദ്ധിക്കുകയും അത് നാഡീവ്യൂഹത്തിനെ നശിപ്പിക്കുകയും അതുവഴി കാഴ്ച നശിക്കുകയും ചെയ്യുന്ന താണ് ഗ്ലക്കോമ എന്ന രോഗം.തുടക്കത്തിലേ കണ്ടുപിടിക്കുക എന്നതാണ് ഗ്ലക്കോമ വഴി ഉള്ള അന്ധത തടയാൻ ഉള്ള പ്രതിവിധി. "ഒന്നിക്കാം ഗ്ലകോമ രഹിത ലോകത്തിനായി" എന്ന സന്ദേശം നൽകി മാർച്ച് 10 മുതൽ 16 വരെ ലോക ഗ്ലകോമ വാരാചരണം നടക്കുകയാണ്.
ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ വഴി, രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്ന ദൃഷ്ടി പദ്ധതി 'ഗ്ലകോമ' മുൻകൂട്ടി കണ്ടു പിടിക്കുന്നതിനും, ആയുർവേദ ചികിത്സയിലൂടെ കാഴ്ച്ച ശക്തി നിലനിർത്തി അന്ധതയിലേക്ക് എത്തിക്കാതിരിക്കുന്നതിലും മികച്ച പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്. ലോക ഗ്ലക്കോമ വാരാചരണത്തോടനുബന്ധിച്ച് 100 പേർക്ക് ഗ്ലകോമായുടെ വിശദ പരിശോധന(വശങ്ങളിലെ കാഴ്ച്ച പരിശോധിക്കുന്ന പെരിമെട്രി , ഉൾപ്പെടെ) സൗജന്യമായി നടത്താനാണ് പദ്ധതി.
വശങ്ങളിലെ കാഴ്ച്ച കുറഞ്ഞു തുടങ്ങുന്നതാണ് ഇതിന്റെ തുടക്കം.
40 വയസ്സിനു മുകളിൽ പ്രായമുള്ള പത്തുവർഷത്തിൽ കൂടുതൽ പ്രമേഹ ബാധിതരായവർ,മാതാപിതാക്കളിൽ ആർക്കെങ്കിലും ഗ്ലകോമ രോഗം ഉള്ളവർ, സ്ഥിരമായ തലവേദന, കണ്ണുകൾക്ക് വരൾച്ച, കണ്ണിന് സമ്മർദം നൽകുന്ന തൊഴിലിൽ ഏർപ്പെടുന്നവർ, മൂക്ക് സംബന്ധമായ അസുഖം ഉള്ളവർ എന്നിവർ ഇത്തരത്തിൽ പരിശോധന ചെയ്യേണ്ടതാണ്.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രായിരിക്കും പരിശോധന.
ഇപ്പോൾ ഗ്ലകോമ രോഗത്തിന് ചികിത്സ ചെയ്യുന്നവർ ഇതിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 91885 26393 ( രാവിലെ 09.30 മുതൽ ഉച്ചക്ക് 01.30 വരെ )
ഗ്ലകോമ വാരാചരണത്തോടനുബന്ധിച്ച പരിപാടികൾ മാർച്ച് 13 ബുധൻ രാവിലെ 09.30 ന് പി ബാലചന്ദ്രൻ എം എൽ എ (തൃശ്ശൂർ ) ഉദ്ഘാടനം ചെയ്യും.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അധ്യക്ഷത വഹിക്കും.
kerala
SHARE THIS ARTICLE