കഥ
---------------------
ലോകം നന്നായോ?
by
ഉണ്ണി വാരിയത്ത്
വല്ലാത്ത ഒരു അസ്വസ്ഥത അയാളെ പിടികൂടി. കാരണം, വർത്തമാനപത്രം കിട്ടിയില്ലല്ലോ!
പിറ്റേന്നും പത്രം വന്നില്ല. അയാളുടെ അസ്വസ്ഥത അധികരിച്ചു.
സ്വസ്ഥതയ്ക്ക് വർത്തമാനപത്രം വായിക്കാതിരിക്കുന്നതാണ് നല്ലതെന്ന ചിന്തയായിരുന്നു മുമ്പ് പലപ്പോഴും. ഹിതവാർത്തകളേ ക്കാൾ അതിൽ അഹിതവാർത്തകളായിരുന്നല്ലോ ഏറെ.
പെട്ടെന്ന് ലോകത്തിൽ വാർത്തകൾ ഇല്ലാതായോ? ലോകം നന്നായോ? - അയാൾ പിറുപിറുത്തു.
" എന്തുപറ്റി? " ഭാര്യ ചോദിച്ചു.
ഉറക്കം ഞെട്ടിയുണർന്ന അയാൾ ഭാര്യയുടെ ഒരു കയ്യിൽ ചായയും മറുകയ്യിൽ വർത്തമാനപത്രവും കണ്ടു.
അയാൾ ചിന്തിച്ചു - ഇല്ല, ലോകം നന്നാകാറായിട്ടില്ല!
*****
story
SHARE THIS ARTICLE