കവിത
മാതൃഭാഷ .
രമ ചെപ്പ്
എത്തട്ടെ, ഉയരങ്ങളിലൊന്നായിന്നേതു നാടും
എത്തട്ടെ, തവ കേളി വിണ്ണും കടന്നാ നാകലോകേ ,
മണ്ണേ, ഇതിൽ പിറന്ന മാനുഷരെല്ലാമൊരൊറ്റ വംശം
ഒന്നായിണക്കി വരുത്തുവതു മാനവഭാഷ തന്നെ.
എന്നാകിലും എനിയ്ക്കാ സുന്ദരമർത്യഭാഷ
ചൊല്ലാൻ, അറിവാൻ കഴിവതു ജനനി നിൻ ഭാഷയാലേ.
അല്ലായ്കിലമ്മേ, അവ കേവലമന്യഭാഷ
ആരോ പറയുന്നൊരു ദുർഗ്രഹ ഗ്രാമ്യഭാഷ.
വർണങ്ങൾ മാഞ്ഞു,ലിപിയൊന്നായി മാറി.
വർണം ചൊരിഞ്ഞു,പുഞ്ചിരിപ്പാലൊഴുക്കി.
വിശ്വം പുലർത്തുന്നൊരു മാനവശ്രേഷ്ഠഭാഷ
ഉണ്ടായ് വരുന്നതു ഹൃത്തിൻ സംസ്കൃതിയൊന്നു കൊണ്ടേ..
കടലോരമാട്ടെ, അത്യുന്നതമദ്രിയാട്ടെ.
ചൂടേറെയുള്ള മരു, അതിശൈത്യധ്രുവങ്ങളാട്ടെ .
വർണം വെളുപ്പോ കറുപ്പോ ഏതുമാട്ടെ
മർത്യൻ്റെ മനമുയർത്തുവത് മാതൃഭാഷ......
.
peoms
SHARE THIS ARTICLE