കവിത
* കാനനവാസൻ അയ്യപ്പൻ *
ചിന്തകൾക്ക് അന്ത്യംവന്നെന്റെ അന്തരംഗത്തിൽ ശരണമന്ത്ര ധ്വനികൾ അലയടിച്ചു..
പൊന്മല കയറാൻ ശക്തി തരൂ അയ്യപ്പാ.. പാദങ്ങൾ തളർന്നു ഞാൻ നടന്ന നേരവും
മനസ്സിൽ നിൻ പുണ്യദർശനത്തിനായികൊതിച്ചുതവതിരു സന്നിധിപ്രാപിപ്പാൻ കനിവോടെ കൃപ ചൊരിയേണമേ..
പതിനെട്ടാം പടിയിൽപാദം പതിഞ്ഞനേരം ആനന്ദാശ്രു പൊഴിച്ചു പോയി..
കോമളവിഗ്രഹം കണ്ടു ഞാൻ പരമ ഭക്തിയാൽ എൻ മനം നിറഞ്ഞു . . എത്ര കണ്ടിട്ടും
മതി വരാതെ പിന്നെയും പിന്നെയും തൊഴുതു സായൂജ്യമടഞ്ഞു.
മോഹിനിതനയാ സന്നിധിവിട്ടിറങ്ങാൻ മോഹമില്ലെനിക്ക്..
കലിയുഗവരദാ കാനനവാസാ കനിവോടെ കാത്തിടണേ..
( ഷാനി നവജി. 9497035122.)
peoms
SHARE THIS ARTICLE