All Categories

Uploaded at 5 months ago | Date: 19/11/2023 09:16:20

ഇൻഫന്റ് ജീസസ് സ്കൂളിൽ കെ.ജി.ഫെസ്റ്റ്

പറവൂർ: ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ കെ.ജി.ഫെസ്റ്റ് മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെസി റോസ് അധ്യക്ഷയായി. ആലുവ കാർമൽ നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ.പ്രഭ ഗ്രേസ്,സംരംഭക അനഘ ജയൻ,മുനിസിപ്പൽ കൗൺസിലർ ലൈജി ബിജു,പിടിഎ പ്രസിഡന്റ് പ്രൊഫ.സി.കെ.ജയദാസ്,പ്രിൻസിപ്പാൾ സിസ്റ്റർ സ്മിത ജോസ്,കെ.ജി.വിഭാഗം മേധാവി ജിജി ബിജോയ്,
ആദിഷ് കെ.എം,മിറിയം കാതറിൻ,ദയാൻ ഡിവൈൻ,ഷെസാ ആഫ്രിൻ എന്നിവർ പ്രസംഗിച്ചു.
ഡബ്ബിംങ്ങ് ആർട്ടിസ്റ്റ് എം.ജി.കെ.വിഷ്ണുവിനെ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.