All Categories

Uploaded at 1 year ago | Date: 07/07/2022 09:37:41

കഥ

ബാക്കിവെച്ചത്

 

ഉണ്ണി വാരിയത്ത്  

 

     അയാൾക്ക് ഒരുപാട് പറയാനുണ്ടായിരുന്നു. പക്ഷേ, കേൾക്കാൻ പലർക്കും സൗകര്യമില്ലായിരുന്നു. എങ്കിൽ, അതെല്ലാം എഴുതാമെന്ന് അയാൾ കരുതി. പക്ഷേ,വായിക്കാനും പലർക്കും സമയമില്ലായിരുന്നു.

     സൗകര്യവും സമയവും ഉണ്ടായിരുന്ന ചിലരാകട്ടെ വിമർശനംകൊണ്ട് അയാളുടെ തൂലികയുടെ മുനയൊടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

     ഒടുവിൽ, ഒരുപാട് പറയാനും എഴുതാനും ബാക്കിവെച്ചാണ് അയാൾ ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോൾ അയാളെപ്പറ്റി നല്ലത് പറയാനും എഴുതാനും അവർക്കൊക്കെ സമയവും സൗകര്യവും എവിടെ നിന്നാണ് കിട്ടിയതാവോ! 

                  ******

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.