All Categories

Uploaded at 1 year ago | Date: 22/02/2023 12:13:05

കവിത
********
*എന്റെ മലയാളം*
==============
*ആശാദേവി. കെ* 

അമ്മ മലയാളം, എന്റെ നല്ല മലയാളം

അമ്മിഞ്ഞപ്പാലിൻ മധുരം കിനിയും
നന്മ മലയാളം

മലയാള മണ്ണിൽ കനകം വിളയും 
പൊന്നു മലയാളം എന്റെ ശ്രേഷ്ഠ മലയാളം

തുഞ്ചനും കുഞ്ചനും വർണിച്ചൊരുക്കിയ 
കുഞ്ഞു മലയാളം എന്റെ അമ്മ മലയാളം

കവിപുംഗവർ തൻ ഭാവന തീർത്തൊരു
ഭാഷ മലയാളം എന്റെ ഭാഗ്യ മലയാളം 

ഭാവഗീതങ്ങൾ ചാലിച്ചെഴുതിയ 
വിസ്മയ മലയാളം എന്റെ മാതൃമലയാളം

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.