All Categories

Uploaded at 14 hours ago | Date: 21/10/2025 15:42:37

മിനിക്കഥ -  
ഗുരുനിന്ദ - 
✍️ഉണ്ണി വാരിയത്ത്  
---------------------------------
     എന്തെഴുതണമെന്നോ എങ്ങനെ എഴുതണമെന്നോ അറിയില്ല അവന്.  എന്നിട്ടും, അവൻ എഴുതി. തന്നെ പഠിപ്പിച്ച മാഷിനെ കാണിച്ച് അവൻ അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം ഉപദേശിച്ചു: 
     " എഴുതുന്നത് നിനക്കുമാത്രം വായിക്കാനാണെങ്കിൽ എന്തും എങ്ങനെയും എഴുതാം. അല്ലെങ്കിൽ, മുതിർന്നവരുടെ കൃതികൾ നീ ആദ്യം വായിച്ചു പഠിക്കേണ്ടിയിരിക്കുന്നു" 
     ഒന്നും എഴുതാൻ മാഷിന് കഴിവില്ലാത്തതുകൊണ്ടുള്ള അസൂയയാണെന്ന് അദ്ദേഹത്തെ അവൻ കുറ്റപ്പെടുത്തി. 
     കഷ്ടം! ഗുരുനിന്ദ ചെയ്തവൻ എങ്ങനെ ഗതിപിടിക്കാൻ! 
                  =====

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.