മിനിക്കഥ -
വിരോധാഭാസം -
ഉണ്ണി വാരിയത്ത്
-----------------------------
ആലോചിക്കുമ്പോൾ ചിലപ്പോഴൊക്കെ ചിലത് വിരോധാഭാസമായി അനുഭവപ്പെടാറുണ്ടത്രെ അയാൾക്ക്!
ഉദാഹരണത്തിന് --
മുൻകാലം എന്നു പറയുമ്പോൾ അത് മുന്നോട്ടുള്ള കാലമല്ലല്ലോ, പിന്നിട്ട കാലമല്ലേ? എന്നിട്ടും, മുൻകാലമാണത്രെ!അതുപോലെ, പിൽക്കാലമെന്ന് വിശേഷിപ്പിക്കുമ്പോൾ അത് പിന്നിട്ട കാലമല്ലല്ലോ, മുന്നോട്ടുള്ള കാലമല്ലേ? എന്നിട്ടും, പിൽക്കാലമാണ് പോലും!
====
story
SHARE THIS ARTICLE