All Categories

Uploaded at 5 days ago | Date: 01/10/2024 18:08:47


വൈശാഖ് നവരാത്രി ആഘോഷം 

പറവൂർ: വൈശാഖ് വാസ്തു ജ്യോതിഷ ഗുരുകുല ത്തിൻറെ 
നവരാത്രി ആഘോഷങ്ങൾക്ക് 
ഇന്ന് ഔപചാരികമായി ഉദ്ഘാടനം നടക്കും 

മൂകാംബിക ദേവിയുടെ ദിവ്യ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന 
ഗുരുകുലത്തിൽ നവംബർ 
ഒക്ടോബർ 3 മുതൽ 13 വരെ ആഘോഷങ്ങൾ നടക്കും 

ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 
ഒക്ടോബർ 2 വൈകിട്ട് 6 മണിക്ക് ആലുവ അദ്വൈതാശ്രമം സെക്രട്ടറി 
സംപൂജ്യ സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും വൈശാഖ് വാസ്തു ജ്യോതിഷം ഗുരുകുലത്തിൽ ഡയറക്ടർ ജയകൃഷ്ണൻ എസ് വാരിയർ അധ്യക്ഷതവഹിക്കും 

ചോറ്റാനിക്കര ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദിലീപ് നമ്പൂതിരിപ്പാടിനെയും 
കൊടുങ്ങല്ലൂർ പാരമ്പര്യ മേൽശാന്തി 
ബ്രഹ്മശ്രീ സത്യ ധർമ്മ അടികളെയും 
ആദരിക്കും 

മൂന്നാം തീയതി രാവിലെ മുതൽ ഗണപതിഹോമം ഭഗവതിസേവ സുദർശന ഹോമം 
ലളിതാസഹസ്രനാമാർച്ചന 
ദേവി മാഹാത്മ്യം പാരായണം വേദ മന്ത്രജപം എന്നിവ ഉണ്ടായിരിക്കുന്നതാണ് 
പതിമൂന്നാം തീയതി വിജയദശമി നാളിൽ 
വിദ്യാരംഭം നടത്തും 

കൂടാതെ അന്നേ ദിവസം വാസ്തുശാസ്ത്രം 
ക്ലാസ്സുകളുടെ 
തുടക്കംകുറിക്കും ഏകദിനം,ആറുമാസം,ഒരു വർഷം, ഒന്നര വർഷം എന്നി കാലയളവിൽ ഉള്ള ക്ലാസ്സുകളാണ് ആരംഭിക്കുക

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.