All Categories

Uploaded at 1 year ago | Date: 30/07/2023 19:13:38


 രാമായണമാസാഘോഷങ്ങളുടെ ഭാഗമായി പെരുവാരം ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ  സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ കലാസാഹിത്യ മത്സരങ്ങൾ ബഹുമാനപ്പെട്ട ഡെപ്യൂട്ടി കളക്ടർ ശ്രീമതി സന്ധ്യാദേവി ഉദ്ഘാടനം നിർവഹിച്ചു.
 ഭാഗവതോത്തംസം അഡ്വക്കേറ്റ് രാമനാഥൻ അനുഗ്രഹ പ്രഭാഷണം നടത്തി.
 ഉപദേശക സമിതി പ്രസിഡന്റ് ശ്രീ എം കെ ആഷിക് അധ്യക്ഷ അധ്യക്ഷത വഹിച്ചു.
 സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ പ്രമോദ് മാല്യങ്കരയെ ക്ഷേത്ര ഉപദേശക സമിതിആദരിച്ചു.
 മുനിസിപ്പൽ കൗൺസിലർമാരായ ജി ഗിരീഷ്,ആശാ മുരളി എന്നിവർ സംബന്ധിച്ചു.
 ശ്രീ അനിൽകുമാർ (എസ് ജി ഓ ), പ്രൊഫസർ സതീഷ് ബാബു,കെ എസ് രാധാകൃഷ്ണൻ, പി എ, പെങ്ങൻ, കെ ഗോപി, കെ ആർ മോഹനൻ എന്നിവർ ആശംസകൾ അറിയിച്ചു.
 60 ഓളം വിദ്യാലയങ്ങളിലെ 840 ഓളം വിദ്യാർത്ഥികൾ കലാസാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.