All Categories

Uploaded at 2 hours ago | Date: 16/09/2025 09:52:21

*റോഡ് സഞ്ചാരയോഗ്യമക്കുക; ബിജെപി ധർണ്ണ*
പറവൂർ: പറവൂർ മുനിസിപ്പാലിറ്റി 9 -ാം വാർഡിൽ വർഷങ്ങളായി പൊട്ടിപൊളിഞ്ഞ കരിയാമ്പിള്ളി ടെമ്പിൾ റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കണം, അപകടാവസ്ഥയിൽ കിടക്കുന്ന കാനകൾക്ക് മുകളിൽ സ്ലാബ് ഇട്ട് അടക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ബിജെപി പറവൂർ മുനിസിപ്പാലിറ്റി 9 -ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി എറണാകുളം നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എം.എം ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി പറവൂർ മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ നന്ദകുമാർ, കർഷക്മോർച്ച എറണാകുളം നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ബി ജയപ്രകാശ്, ഒബിസി മോർച്ച എറണാകുളം നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ ജോയി കളത്തുങ്കൽ, ഉണ്ണികൃഷ്ണ പണിക്കർ, ജോൺ പോൾ, ബിന്ദു പത്മകുമാർ, ബിനിൽകുമാർ, ശാരദ സതീശൻ, വിശ്വംഭരൻ, മോഹനൻ, മണി, ലിജീഷ്, സജിത്ത് എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.