All Categories

Uploaded at 2 years ago | Date: 04/03/2023 17:42:50

പുസ്തകം പ്രകാശനം ചെയ്തു

അയിരൂർ സുബ്രഹ്മണ്യന്റെ പ്രവാസകാല ഓർമ്മക്കുറിപ്പുകൾ "പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ" കവി ആലങ്കോട് ലീലാകൃഷ്ണൻ, സരിത അശോകൻ നാലപ്പാട്ടിന്  നൽകി പ്രകാശനം ചെയ്തു.

പ്രവാസകാല ജീവിതത്തിന്റെ  നെരിപോടിൽ നീറുമ്പോഴും ഒരു പുഞ്ചിരിയോടെ നർമ്മം കലർത്തി പറയുന്ന ശൈലി,മറ്റു പ്രവാസ ജീവിത പുസ്തകങ്ങളിൽ നിന്നും സുബ്രഹ്മണ്യനെ വ്യത്യസ്തനാക്കുന്നു എന്ന് ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

വന്നേരി ഹൈസ്കൂളിൽ വച്ച് തീർത്ഥം കലാവേദിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്.  കവി പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി.
ജില്ലാ പഞ്ചായത്ത്  മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ
വാർഡ് മെമ്പർ കെ  ഉണ്ണികൃഷ്ണൻ,ഹനീഫ കൊച്ചുന്നൂർ, അബ്ദുൾ പുന്നയൂർക്കുളം, പ്രൊഫ: പുന്നക്കൽ നാരായണൻ, മില്ലിടീച്ചർ കെ പി,  ബേബിരാജ് ചെറായി, എം പ്രകാശൻ , പ്രഗിലേഷ് ശോഭ,സുനിൽ പി മതിലകം എന്നിവർ ആശംസകൾ നേർന്നു.

  ദിവാകരൻ പനന്തറ സ്വാഗതവും വിപിൻ എം എ നന്ദിയും പറഞ്ഞു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.