All Categories

Uploaded at 1 year ago | Date: 28/02/2023 19:25:39

പുസ്തക സംവാദം സംഘടിപ്പിച്ചു

മതിലകം:
ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതിയുടെയും എമ്മാട്  ടി ആർ അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സിദ്ധാർത്ഥൻ പുന്നക്കൽ രചിച്ച "ആത്മഗീതം " എന്ന കവിത സമാഹാരത്തെക്കുറിച്ച് പുസ്തക സംവാദം സംഘടിപ്പിച്ചു. വായനശാല അങ്കണത്തിൽ നടന്ന പരിപാടി കവി സുധീഷ് അമ്മവീട് ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം പ്രസിഡണ്ട് മനോജ് വള്ളിവട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന സംവാദത്തിൽ  ഇ. ജിനൻ, ഗിരിജാ കിഷോർ, ഡോ.പി.കെ. ശശിധരൻ , അനിൽ കിള്ളികുളങ്ങര, മൂസ വടക്കനോളി, ടി ബി സുരേഷ് ബാബു, ബഷീർ തൃപ്പേക്കുളം, ഇ.ജി. വസന്തൻ, സുകേഷ് താമരക്കുളം എന്നിവർ സംസാരിച്ചു. സിദ്ധാർത്ഥൻ പുന്നക്കൽ മറുവാക്ക് പറഞ്ഞു.
വായനശാല പ്രസിഡണ്ട്  ടി എസ് രാജു സ്വാഗതവും ജോ. സെക്രട്ടറി രാജി ആൽഫ നന്ദിയും പറഞ്ഞു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.