All Categories

Uploaded at 1 year ago | Date: 28/02/2023 11:33:52

പറവൂർ -

വടക്കേക്കര തുരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുത്തിപ്പുറം കുണ്ടോട്ടില്‍
അംബിക(55)യെയും സരോജിനി(80)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  രാവിലെ ആരെയും വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബിക തൂങ്ങിയ നിലയിലായിരുന്നു. കിടപ്പ് മുറിയിലെ  കട്ടിലില്‍  സരോജിനിയെ മരിച്ച നിലയിലും കണ്ടെത്തി. വടക്കേക്കര പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.