All Categories

Uploaded at 1 week ago | Date: 21/11/2024 21:30:24

ഗുരു നിത്യ ചൈതന്യ യതി ജന്മശതാബ്ദി ജില്ലാതല സമാപനം 24 ന് 

ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലമായിഎറണാകുളം ജില്ലയിൽ നടന്നു വരുന്ന വിജ്ഞാന സദസ്സുകളുടെ സമാപന സമ്മേളനം നവംബർ 24 ഞായറാഴ്ച രാവിലെ 9.30 ന് നടക്കും. പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള എസ് എൻ ഹാളിൽ എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മുൻ ജില്ല പോലീസ് മേധാവി പി എൻ ഉണ്ണിരാജൻ ഐ പി എസ് (റിട്ട )ഉദ്ഘാടനം ചെയ്യും. തോട്ടുവ മംഗളഭാരതി അധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി ഭദ്രദീപം കൊളുത്തും. ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യൻമാരായ സ്വാമി മുക്താനന്ദ യതി (നിത്യ നികേതനം ആശ്രമം കാഞ്ഞിരമറ്റം, ഷൗക്കത്ത് സഹജ്യോൽസു, പ്രദീപ്‌ കൂരമ്പാല, സുഗത പ്രമോദ് എന്നിവർ നിത്യ സ്‌മൃതിയിൽ പങ്കെടുത്ത് സംസാരിക്കും.വി ജി സൗമ്യൻ മാസ്റ്റർ,ജയരാജ് ഭാരതി, പി ആർ ശ്രീകുമാർ,ഗുരുകുലം സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എം എസ് സുരേഷ്, സ്റ്റഡി സർക്കിൾ ആലപ്പുഴ ജില്ലാ കാര്യദർശി ഡോ ഷേർലി പി ആനന്ദ്, കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്, ഇടുക്കി ജില്ലാ കാര്യദർശി അഡ്വ വി. എഫ്.അരുണകുമാരി, എറണാകുളം ജില്ലാ കാര്യദർശി സി എസ് പ്രതീഷ്, തൃശൂർ ജില്ലാ കാര്യദർശി കെ ആർ സതിഷ്കുമാർ, കോട്ടയം ശ്രീനാരായണ ഗുരു സ്റ്റഡി സെന്റർ ഡയറക്ടർ പി കെ ശിവപ്രസാദ്, ജില്ലാ സഹകാരി സുനിൽ മാളിയേക്കൽ, ഗുരുധർമ്മപ്രചരണ സഭയുടെ മുൻ ജില്ലാ സെക്രട്ടറിയും ഒക്കൽ എസ് എൻ ഡി പി ശാഖ പ്രസിഡന്റുമായ എം ബി രാജൻ എന്നിവർ സംസാരിക്കും

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.