കേരളത്തിൽ ത്വക്ക് രോഗമടക്കമുള്ള വിവിധ രോഗങ്ങൾക്ക് ചികിൽസ നൽകുന്നതിൽ ഹോമിയോപ്പതി അടക്കമുള്ള വിവിധ ആയുഷ് ചികിൽസാ ശാഖകൾക്ക് നിയന്ത്രണമില്ലെന്നും കേരളാ സ്റ്റേറ്റ് മെഡിക്കൽപ്രാക്ട്രീഷണേഴ്സ് ആക്ട് 2021 (കെ.എസ്.എം.പി) പ്രകാരം അംഗീകൃത യോഗ്യതയുള്ളവർക്ക് തങ്ങളുടെ മരുന്നുകൾ ഉപയോഗിച്ച് വിവിധ അസുഖങ്ങൾക്ക് ചികിൽസ നൽകുന്നതിന്ന് തടസ്സങ്ങളില്ലെന്നും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളാ (ഐ.എച്ച്.കെ) സംസ്ഥാന കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.
ഹോമിയോപ്പതി ആയുർവേദ ചികിൽസകർ വ്യാജചികിൽസകർ ആണെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ ഇൻഡ്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്,വെനൊറോളജിറ്റ് & ലെപ്രോളജിസ്റ്റ് കേരള നടത്തിയ പ്രചരണം അവാസ്തവമാണെന്നും ഐ.എച്ച്.കെ അറിയിച്ചു.
മോഡേൺ മെഡിസിൻ, ഹോമിയോപ്പതി മെഡിസിൻ, ആയുർവേദം, സിദ്ധ, യുനാനി, പ്രകൃതി ചികിത്സ എന്നീ വിഭാഗങ്ങളാണ് അംഗീകൃത ചികിത്സാ ശാസ്ത്ര ശാഖകളായി അംഗീകരിച്ചിരിക്കുന്നത്.
നാഷണൽ മെഡിക്കൽ കമ്മീഷൻ, നാഷണൽ കമ്മീഷൻ ഓഫ് ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ കമ്മീഷൻ ഓഫ് ഹോമിയോപ്പതി മെഡിസിൻ, കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ചികിത്സാനുവാദം നൽകുന്നതും, രജിസ്ട്രേഷൻ നൽകുന്നതും. എല്ലാ ഹോമിയോപ്പതി,ആയുർവേദ, യുനാനി, സിദ്ധ, BNYS രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സിനും ചർമ്മ രോഗങ്ങൾ സൗന്ദര്യ വർദ്ധക ചികിത്സ തുടങ്ങി എല്ലാ രോഗങ്ങൾക്കും ചികിത്സിക്കാനുള്ള പൂർണ്ണ അധികാരം നൽകുന്നുണ്ട് എന്ന് മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ ഇറക്കിയ പത്രകുറുപ്പിൻ്റെ അടിസ്ഥാനത്തിൽ ഐ.എച്ച്. കെ അറിയിച്ചു.
എല്ലാ രോഗികളും ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സിന്റെ അടുത്ത് മാത്രമേ ചികിത്സ തേടാൻ പാടുള്ളൂ,മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഇല്ലാത്ത വ്യാജ ചികിത്സകരിൽ നിന്നും ചികിത്സ നേടുന്നത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കും എന്ന വിവരവും അത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാൽ മെഡിക്കൽ കൗൺസിലിനെ അറിയിക്കണമെന്ന നിയമമിരിക്കെ യാതൊരു ബിരുദമോ മെഡിക്കൽ വിദ്യാഭ്യാസമോ ഇല്ലാത്തവർ വരെ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശബ്ദമുയർത്താതെ അംഗീകൃത യോഗ്യതയുള്ള ആയുഷ് ചികിൽസകരെ മനപ്പൂർവ്വം കരിവാരിത്തേക്കുന്ന പ്രവണതകൾ അപലനീയമാണെന്നും തുടർന്നാൽ ശക്തമായ നിയമനടപടികളുമായി സംഘടന മുന്നോട്ട് പോവുമെന്നും ഐ.എച്ച് കെ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
അലോപ്പതി ചർമ്മ രോഗ ചികിൽസകരുടെ അമിത സ്റ്റീറോയിഡ് ഉപയോഗവും കൂടിയ മരുന്നു ഉപയോഗവും കാരണം ആന്തരിക അവയവങ്ങൾക്ക് അടക്കം ശക്തമായ പാർശ്വഫലങ്ങൾ നേരിട്ടാണ് പല രോഗികളും ആയുഷ് വൈദ്യശാസ്ത്രശാഖകളിലെത്തുന്നതെന്നും ഇത്തരക്കാരെ ലളിതമായ ഹോമിയോപതി ചികിൽസയിലൂടെ കടുത്തമരുന്നുപ്രയോഗങ്ങളില്ലാതെ പാർശ്വഫലങ്ങളില്ലാതെ പല ക്രോണിക്ക് സ്കിൻ അസുഖങ്ങളിലും ഹോമിയോപ്പതിയിലൂടെ ഫലപ്രദമായി ചികിൽസിക്കാൻ കഴിയുമെന്നും ഐ.എച്ച്. കെ സംസ്ഥാന പ്രസിഡൻറ് ഡോ.കൊച്ചുറാണി വർഗീസ്, ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അസ്‌ലം,എം ട്രഷററർ ഡോ. രാജേഷ് ആർ.എസ്, പി.ആർ.ഒ ഡോ.ജിതിൻ സുരേഷ് തുടങ്ങിയവർ പത്രകുറിപ്പിൽ അറിയിച്ചു.
kerala
SHARE THIS ARTICLE