All Categories

Uploaded at 1 year ago | Date: 17/01/2023 07:53:45

കഥ
-----------------
നില്പ് 
by
ഉണ്ണി വാരിയത്ത് 

     കുടി എന്നു പറഞ്ഞാലും പോരാ, കുടിയോ കുടി എന്നാണ് അയാളുടെ കുടിയെപ്പറ്റി പറയേണ്ടത്. 
     കുറച്ചു കുടിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയാത്തവരുണ്ട്.
മറിച്ച്, എത്ര കുടിച്ചാലും പിടിക്കാതെ നിൽക്കാൻ കഴിയുന്നവരുമുണ്ട്.
രണ്ടാം വിഭാഗത്തിലാണ് അയാൾ. എന്നോടൊപ്പം അടിച്ചുനിൽക്കാൻ കഴിയുമോ എന്ന് ചോദിക്കുന്ന ചില തെമ്മാടികളെപ്പോലെ എന്നോടൊപ്പം കുടിച്ചുനിൽക്കാൻ കഴിയുമോ എന്ന് അയാൾ വെല്ലുവിളിക്കും.
     ഒടുവിൽ, മാറാരോഗിയായി അവശനായി അയാൾക്ക് കടിച്ചുപിടിച്ചു നിൽക്കാൻ പോലും കഴിയാതെയായി. അങ്ങനെ, ബെല്ലും ബ്രേക്കുമില്ലാത്ത ആ ജീവിതം ഇടിച്ചുനിന്നു എന്നാണ് വാർത്ത.
                *****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.