കെ സി വൈ എം യുവജനദിനാഘോഷം
വടക്കേക്കര: മടപ്ലാതുരുത്ത് സെന്റ് ജോർജ്ജ് ദേവാലയത്തിൽ കെ സി വൈ എം യുവജനദിനാഘോഷം സംഘടിപ്പിച്ചു. ഫാ.ജേക്കബ് പ്രജോഷ് ദിവ്യബലിയർപ്പിച്ചു. ലഹരിക്കെതിരെ ഫ്ലാഷ് മോബ് നടത്തി. കെ സി വൈ എം പ്രസിഡന്റ് ആന്റണി ജോളി കുഞ്ഞേലുപറമ്പിൽ പതാക ഉയർത്തി. ഫാ. ജേക്കബ് പ്രജോഷ് ഉദ്ഘാടനം ചെയ്തു. യുവജനാഘോഷ യോഗത്തിന് ഇടവക വികാരി ഫാ പോൾ കുര്യാപ്പിള്ളി നേതൃത്വം നൽകി.
ഇടവയിലുള്ള ഭിന്നശേഷി കുട്ടിക്ക് വീൽ ചെയർ വിതരണം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ നൽകി. കെ സി വൈ എം കോട്ടപ്പുറം ആനിമേറ്റർ സിസ്റ്റർ മേരി ട്രീസ, ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് അംഗം സിസ്റ്റർ സ്റ്റെല്ല, ബ്രദർ ശ്യാം, കെ സി വൈ എം കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൺ ആൽബി, സെക്രട്ടറി ജെസ്‌ന റൈസൻ എന്നിവർ പ്രസംഗിച്ചു. യുവതി യുവാക്കൾക്കായി ജോബി തോമസ് ലഹരി വിമുക്ത ബോധവത്കരണ ക്ലാസ്സ് നയിച്ചു.
kerala
SHARE THIS ARTICLE