മിനിക്കഥ -
പൊൻമൊഴി -
✍️ഉണ്ണി വാരിയത്ത്
" ഈ പിഞ്ഞാണവും പ്ലാസ്റ്റിക് സോപ്പുപെട്ടിയും എന്തിനാ സൂക്ഷിച്ചുവെച്ചിരിക്കണത്? " കൊച്ചുമകൾ മുത്തച്ഛനോട് ചോദിച്ചു.
" അത് കുട്ടിക്കാലത്ത് ഓരോ മത്സരങ്ങളിൽ മുത്തച്ഛനു കിട്ടിയ സമ്മാനമാ" മുത്തച്ഛൻ പറഞ്ഞു.
കൊച്ചുമകൾ പൊട്ടിച്ചിരിയോടെ ചോദിച്ചു: "ഇത്ര വിലയില്ലാത്ത സമ്മാനമോ?"
" അതിന്റെ മൂല്യം നിനക്കറിയില്ല കുഞ്ഞേ. നിന്റെ അച്ഛൻപോലും അതെല്ലാം വലിച്ചെറിയാൻ പറഞ്ഞതാ. പക്ഷേ, അത് എന്നെ വലിച്ചെറിയുന്നതിനു തുല്യമാണെന്ന് പറഞ്ഞപ്പോൾ അവൻ അതു ചെയ്തില്ല"
" സ്വർണ്ണമോ വെള്ളിയോ പൂശിയ ഫലകങ്ങളല്ലേ സമ്മാനിക്കേണ്ടത്? "
" മൺകലമായാലും സ്നേഹത്തിൽ പൊതിഞ്ഞു നൽകിയാൽ അത് വെങ്കലമോ പൊൻകലമോ ആകുമല്ലോ "
മുത്തച്ഛന്റെ മൊഴി പൊൻമൊഴിയായി കൊച്ചുമകൾ മനസ്സിൽ സൂക്ഷിച്ചു.
story
SHARE THIS ARTICLE