മിനിക്കഥ -
സന്തോഷം -
✍️ഉണ്ണി വാരിയത്ത്
°°°°°°°°°°°°°°°°°°°°°°°°°`
ചിലർ പറയുന്നത് അയാൾ കേൾക്കാറുണ്ട് --
" ആർക്കും എന്നോട് സ്നേഹമില്ല. പിന്നെ ഞാൻ എങ്ങനെ സന്തോഷിക്കും? "
നിങ്ങളെ ആരെങ്കിലും സന്തോഷിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതിനു പകരം നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളെ സന്തോഷിപ്പിക്കാൻ നോക്കാത്തത് എന്നാണ് അയാൾക്ക് അവരോട് ചോദിക്കാനുള്ളത്.
അങ്ങനെയുള്ള നിങ്ങളുണ്ടോ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നോക്കുന്നു എന്നും അയാൾ ചോദിക്കാതെ ചോദിക്കുന്നുണ്ടല്ലോ!
*******
story
SHARE THIS ARTICLE