All Categories

Uploaded at 1 day ago | Date: 13/10/2025 20:26:52

മിനിക്കഥ - 
പരീക്ഷണവസ്തു - 
✍️ഉണ്ണി വാരിയത്ത്   
--------------------------------- 
     ജീവിതം ഒരു വല്ലാത്ത പരീക്ഷയാണെന്നു പറഞ്ഞ് സങ്കടപ്പെട്ടവനോട് അയാൾ പറഞ്ഞു : 
     " നിനക്ക് അറിയാഞ്ഞിട്ടാണ്.  ജീവിതം പരീക്ഷയല്ല.  മറിച്ച്, പരീക്ഷണവസ്തുവാണ്. അതിൽ നീ എങ്ങനെയൊക്കെ എത്രയെത്ര പരീക്ഷണങ്ങൾ ചെയ്യുന്നോ അതനുസരിച്ചായിരിക്കും ഫലം ലഭിക്കുക" 
      വിശ്വസ്തനായ അയാളുടെ വാക്കുകൾ പിന്തുടരാൻ അവൻ തീരുമാനിച്ചു. 
            ==========

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.