All Categories

Uploaded at 1 week ago | Date: 07/10/2025 14:53:20

മിനിക്കഥ -  
ആരു വിശ്വസിക്കും? - 
✍️ഉണ്ണി വാരിയത്ത്  
********************** 
     പ്രശസ്തനാണയാൾ.  ഒരു മദ്യത്തിന്റെ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അയാൾ ക്ഷണിക്കപ്പെട്ടു. പക്ഷേ, അയാൾ അത് നിരസിച്ചു.  മദ്യപിക്കാറില്ല അയാൾ. മറ്റുള്ളവരെ വഴിതെറ്റിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും അയാൾ തറപ്പിച്ചു പറഞ്ഞു.   
     അതിന്റെ പേരിൽ അയാളെപ്പറ്റി നുണക്കഥകൾ പ്രചരിപ്പിക്കപ്പെട്ടു. പക്ഷെ, ദേവദൂതനെ  ചെകുത്താനായി ചിത്രീകരിച്ചാൽ ആരു വിശ്വസിക്കും? 
              =======

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.