മിനിക്കഥ -
ഒറ്റ വരി -
ഉണ്ണി വാരിയത്ത്
----------------------------
ഒരു ദിവസം, തന്നെക്കുറിച്ചെഴുതാൻ കാമുകി കവിയോട് ആവശ്യപ്പെട്ടു. കവി എഴുതിത്തുടങ്ങി. താളുകൾ നിറഞ്ഞു കവിഞ്ഞു.
" എന്നെക്കുറിച്ച് നീയും എന്തെങ്കിലും എഴുത് " കവി നിർദ്ദേശിച്ചു.
അവൾ എഴുതി:
" നീതന്നെ ഞാൻ, ഞാൻതന്നെ നീ"
ആ ഒറ്റവരി കവിതയായി കവിക്കു തോന്നി. എന്നുവെച്ച്, കാലികകവിതകളെ ല്ലാം കവിതയാണെന്ന് അർത്ഥമില്ലല്ലോ!
*************
story
SHARE THIS ARTICLE