മിനിക്കഥ -
ബാക്കിയുണ്ടാവുന്നത് -
✍️ഉണ്ണി വാരിയത്ത്
---------------------------------
" കഥകൾ ഏറെ പറയാനുള്ളത് ആർക്കാണെന്നറിയാമോ? " അയാൾ ചോദിച്ചു.
" അറിയില്ല" സുഹൃത്ത് പറഞ്ഞു.
" കാലത്തിന് "
" പക്ഷേ, പറയാനാവില്ലല്ലോ കാലത്തിന് "
" അതെ. പറയാതെ കാലം കടന്നുപോകുന്നു. പകരം, എഴുതാൻ കഴിവുള്ളവർ അത് എഴുതുന്നു. അവരും കടന്നുപോകും. പക്ഷേ, അപ്പോഴും, പറയാൻ കഥകൾ ബാക്കിയുണ്ടാവും "
കഥകൾക്ക് നാശം സംഭവിക്കില്ലെന്ന് ചുരുക്കം.
*****
story
SHARE THIS ARTICLE