All Categories

Uploaded at 3 weeks ago | Date: 21/09/2025 08:45:15

കവിത

പെൺ പൂച്ച.

മാറ്റിവെച്ചവൾ 
തൻ ഇഷ്ടമൊക്കെയും ,
തളിർത്തു പൊങ്ങും
ഇളംവല്ലികൾക്കു ,
കുതിച്ചു പൊന്താൻ 
സ്വയംപണിത 
അതിർവരമ്പിൽനിന്നു,
 പുറത്തു കടക്കാതെ.


ഇഷ്ട്ടമൊക്കെയും ചുടു
കട്ടപോലെ,
 ചുട്ടെടുത്തു 
പണിത ശിലാവസ്തു
വായി,
മാറി നിന്നു ,
പൂജയ്ക്ക് നിഷേധിച്ച 
പൂവുപോലെ ,
 ദേവാലയത്തിനകത്തു 
കടക്കാതെ.

മാറി വന്ന മഴക്കാലവും,
ഇളം വെയിലു പൂക്കുന്ന
ചിങ്ങമാസവും  ,
ചിലഞാറ്റുവേലവയും
 ഞാറ്റുപാട്ടും  ,
തൻനൊന്ത മനസ്സിൻ്റെ 
തന്ത്രിമീട്ടുമെന്നു,
കരുതിയവൾ 
അടച്ചു പൂട്ടി,
  ഇരുട്ടിലിരുന്ന നാൾകളും .


ഇരുട്ടു പടർന്ന നേര
മിടുങ്ങിയ ഇടവഴി
കേറിവന്ന ഒരു
പൂച്ചയപ്പോൾ
കാലുരുമ്മി കാതിലായൊരു
കഥന കഥയുടെ
കെട്ടഴിച്ചു ,

ഉണ്ട പാത്രത്തിൽ തല
യിടുംനേരം ,
കള്ളിയെന്നു 
വിളിച്ചു കേട്ടതും.
കരഞ്ഞു തീരുംവരെ
 അടുപ്പിനടുത്തിരുന്നു,
 ചുടുകണ്ണീർ  വറ്റി ച്ചെടുത്തത്തും,

നൊന്തു പെറ്റ 
കുഞ്ഞുകിടാങ്ങളെ,
അച്‌ഛനുണ്ടെങ്കിലുംഏകയായി
 അകത്തളങ്ങളിൽ ,
 മാതൃത്തമൂട്ടി കാ വലിരുന്നതും.

മക്കളകന്നൊരു
പൂച്ചയായഞാൻ,
തീറ്റതേടി അലഞ്ഞിടുമ്പോഴും,
നെഞ്ചിനക്കത്തുണ്ട്
കഴിഞ്ഞ നാളും 
നഷ്ടമായൊരെൻ, 
ആരോഗ്യവും  പാഴ്നിലാ
 വയോരെൻ സമയവും.


തുളുമ്പുന്ന കണ്ണ് കൊണ്ടൻ്റെ  
വിതുമ്പും മനസ്സിലെ 
കനൽ അണയിക്കാനായി
പൂച്ച പറഞ്ഞിടുന്നു 
 ഇരുട്ടത്തലയും 
മറ്റൊരു
പെൺപൂച്ചയായി
മാറിടല്ലേ  നീ.


വിജയ വാസുദേവൻ.

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.