All Categories

Uploaded at 9 months ago | Date: 27/02/2024 22:05:28

നിര്യാതനായി

പറവൂർ: പട്ടണം ഇത്തിൾപറമ്പ് കൊല്ലംപറമ്പിൽ ടി ആർ സുകുമാരൻ (71) അന്തരിച്ചു. സംസ്കാരം നടത്തി. ചെറായി എസ്എംഎച്ച്സിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.
കേരള ശാസ്ത്ര സാഹിത്യ
പരിഷത്ത് 
ജില്ലാ പ്രസിഡന്റ്,മേഖല പ്രസിഡൻ്റ്,സെക്രട്ടറി, പറവൂർ നഗരസഭ വിദ്യാഭ്യാസ സമിതി കൺവീനർ, ചിറ്റാറ്റുകര പഞ്ചായത്ത് വികസന സമിതി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ധനായിരുന്നു. നിലവിൽ പട്ടണം പുരാവസ്തു ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനും,ചിറ്റാറ്റുകര പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.
ജനകീയസൂത്രണം തുടങ്ങിയ കാലഘട്ടം മുതൽ ബ്ലോക്ക്‌ ഫാക്കൽട്ടിയായും പ്രവർത്തിച്ചു. 
ഭാര്യ: ബിന്ദു.
മക്കൾ: അരവിന്ദ് സുകുമാർ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം), ആരതി സുകുമാർ (അധ്യാപിക).

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.