All Categories

Uploaded at 1 year ago | Date: 17/12/2022 17:07:32

ചണ്ഡി​ഗഡ്: ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെടാൻ കാരണം ആം ആദ്മി പാർട്ടിയുടെ പാവനാടകമാണെന്ന രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ രം​ഗത്ത്. രാഹുൽ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദർശിച്ചു. ഒരിക്കൽ മാത്രം, സംസ്ഥാനത്ത് ഒരു സന്ദർശനം കൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഭ​ഗവന്ത് മാൻ തിരിച്ചടിച്ചു.  സൂര്യൻ അസ്തമിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് നടന്നത് (ഗുജറാത്ത്), സൂര്യൻ ആദ്യം ഉദിക്കുന്നിടത്ത് നിന്ന് (കന്യാകുമാരി) രാഹുൽ ഗാന്ധി തന്റെ 'പദയാത്ര' ആരംഭിച്ചു. ആദ്യം അദ്ദേഹം തന്റെ സമയം ശരിയാക്കട്ടെ. കോൺ​ഗ്രസ് മാറ്റത്തിന്റേതല്ല, കൈമാറ്റങ്ങളുടേതാണ്. ഭ​ഗവന്ത് മാൻ പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ എതിർ‌ പാർട്ടികളിലേക്ക് ചേക്കേറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി  ദാരി​ദ്ര്യത്തിലായിരിക്കുന്നു, അവർ തങ്ങളുടെ എം‌എൽ‌എമാരെ എതിരാളികളായ പാർട്ടികൾക്ക് സർക്കാർ രൂപീകരിക്കാൻ വിൽക്കുന്നു. കോൺ​ഗ്രസ് പാർട്ടി കോമാ അവസ്ഥയിലാണ്.  മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോൺ​ഗ്രസാണ് സർക്കാരുണ്ടാക്കിയത്. എന്നാലിപ്പോൾ അവിടെ ഭരണത്തിലുള്ളത് ബിജെപിയാണെന്നും ഭ​ഗവന്ത് മാൻ പറഞ്ഞു. കോൺ​ഗ്രസിനെ തറപറ്റിക്കാൻ ബിജെപി ആം ആദ്മി പാർട്ടിയെ ഉപയോ​ഗിക്കുകയായിരുന്നെന്നും അവർ ബിജെപിയുടെ പാവകളായിരുന്നില്ലെങ്കിൽ കോൺ​ഗ്രസ് ​ഗുജറാത്തിൽ ജയിച്ചേനെ എന്നുമാണ് രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ബിജെപിയുടെ പ്രധാന എതിരാളി തങ്ങളാണെന്നും സർക്കാർ രൂപീകരിക്കുമെന്നും എഎപി അവകാശപ്പെട്ടിരുന്നു. അഞ്ച് സീറ്റുകൾ നേടി ​ഗുജറാത്തിൽ കാലുറപ്പിക്കാൻ മാത്രമാണ് എഎപിക്ക് കഴിഞ്ഞത്. 1985ലെ തെരഞ്ഞെടുപ്പിൽ 149 സീറ്റുകൾ എന്ന കോൺഗ്രസിന്റെ 37 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇത്തവണ ബിജെപി മറികടന്നത്. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏതൊരു രാഷ്ട്രീയ പാർട്ടിക്കും നേടാനാകാത്ത ഏറ്റവും മികച്ച സീറ്റ് നേട്ടമായ 182ൽ 156 സീറ്റുകളും ഇക്കുറി ബിജെപി നേടി. 2002ലെ തെരഞ്ഞെടുപ്പിൽ നേടിയ 127 ആയിരുന്നു ഇതുവരെ ബിജെപിയുടെ ഏറ്റവും മികച്ച സീറ്റ് നില.
 


INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.