All Categories

Uploaded at 4 months ago | Date: 12/12/2023 21:22:10

വ്യതസ്ഥമായ ഒരു അറുപതാം പിറന്നാള്‍ ചടങ്ങില്‍ നിര്‍ദ്ധന കുടുംബത്തിന് വീട് നല്‍കി


    പറവൂര്‍:  ഷഷ്ടി പൂര്‍ത്തി ദിനത്തില്‍ നിര്‍ദ്ധന കുടുംബത്തിന്  വീട് വച്ചു കൊടുത്ത ചാരിതാര്‍ത്ഥ്യത്തിലാണ് പറവൂര്‍ കൈതാരം പത്മാജ്ഞലിയില്‍ ഹൈക്കോടതി അഭിഷാകനായ കെ. എസ്. ഹരിഹരന്‍.


ഭവനരഹിതരായ കിഴക്കേപ്രം വഴിക്കുളങ്ങര  പയ്യാറ്റില്‍ പി.എസ്. അരുണിനും കുടുബത്തിനും ഇനി ഈ വീട്ടില്‍ അന്തിയുറങ്ങാം. വര്‍ഷങ്ങളായി പലയിടങ്ങളിലും യാതനകള്‍ സഹിച്ച്  ചെറിയ വാടകക്ക് താമസിച്ചു വരികയായിരുന്നു അരുണും, മാതാവും, ഭാര്യയും അടങ്ങുന്ന നിര്‍ദ്ധന കുടുംബം.

ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ അ‍ഡ്വ കെ.എസ്. ഹരിഹരന്‍  സ്വന്തം നിലയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന് കൈ മാറി. കേരള സര്‍ക്കാരിന്‍റെ ഡല്‍ഹി പ്രതിനിധിയും മുന്‍ മന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ്, മുന്‍ എം.പി. കെ.പി. ധനപാലന്‍, ചേന്ദമംഗലം സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ. ശിവശങ്കരന്‍, കോട്ടുവള്ളി ഗ്രാമപഞ്ചായത്തംഗം എം. എസ്. സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ മന്ത്രി എസ്. ശര്‍മ, വള്ളുവള്ളി സഹകരണ ബാങ്ക് പ്രസി‍ഡന്‍റ്  കെ.എ. അഗസ്റ്റിന്‍, പറവൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ രമേഷ് ഡി. കുറുപ്പ്, സി. രാജ്കുമാര്‍, മുന്‍ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാര്‍, നഗരസഭ അംഗം സജി നമ്പിയത്ത്  മറ്റു പഞ്ചായത്തു പ്രതിനിധികള്‍ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.