All Categories

Uploaded at 4 months ago | Date: 20/12/2023 20:37:10

വയോജനങ്ങളുടെ   ക്രിസ്തുമസ് ആഘോഷം നടത്തി


കോതാട്  തിരു ഹൃദയ ദേവാലയത്തിന്റെയും, കോതാട്  ഗ്രാമ വികസന സമിതിയുടെയും ,റോട്ടറി ക്ലബ് ഓഫ് മെട്രോ പോളിസിന്റെയും,റിച്ചൂസ് വാട്ടർ ഫിൽറ്റേഴ്സിന്റെയും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ രാജഗിരി ഔട്ട് റീച്ചിന്റെയും സഹകരണത്തോടെ  135 വയോജനങ്ങൾ പങ്കെടുത്ത
ക്രിസ്തുമസ് ആഘോഷം കോതാട് തിരുഹൃദയ  പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.

റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോ പോളിസിന്റെ പ്രസിഡന്റ്
സക്കറിയ  ഉദ്‌ഘാടനം നിർവഹിച്ചു. സ്റ്റാൻലി തോട്ടകത്ത്, സമത ട്രസ്റ്റ് ചെയർമാൻ അഡ്വ.എം.ആർ.രാജേന്ദ്രൻ നായർ, ഫാ. റോണി ജോസഫ്‌ മനക്കിൽ,രാജഗിരി ഔട്ട് റീച്ചിലെ സീനിയർ സിറ്റിസൻസ്  പ്രോഗ്രാം കൊ ഓർഡിനേറ്റർ രഞ്ജിത്ത്.കെ.യു,  കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിപിൻ രാജ്, പകൽ വീട്  കണ് വീനർമാരായ   ലൂസി അഗസ്റ്റിൻ,   എം.എഫ്.പ്രസാദ്,മേരി വിൻസന്റ്  എന്നിവർ സംസാരിച്ചു. ഡോ.അബ്ദുൾ ഗഫൂർ ,ഡോ.മേരി മെറ്റിൽഡ, വിനയചന്ദ്രൻ ,നാരായണ മേനോൻ,സക്കറിയ,ശശിധരൻ എന്നിവർ നയിച്ച ഗാനമേളയും  നടന്നു.

റിച്ചൂസ് വാട്ടർ ഫിൽറ്റേഴ്‌സ് മേധാവി സ്റ്റാൻലി തോട്ടകത്ത്, ക്രിസ്തുമസ് ആഘോഷത്തിനു സ്നേഹ വിരുന്നു നൽകി.

തിരുഹൃദയ പാരിഷ് ഹാളിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ അംഗങ്ങൾ  പ്രച്ഛന്ന വേഷം, മോണോ ആക്ട്, ഡാൻസ് തുടങ്ങീ  വൈവിദ്ധ്യമാർന്ന പരിപാടികളിൽ പങ്കെടുത്തു. എല്ലാ അംഗങ്ങൾക്കും റോട്ടറി ക്ളബ്ബ് ഓഫ് കൊച്ചിൻ മെട്രോ പോളിസ്, ബിന്ദു ടീച്ചർ, ആനി ടീച്ചർ, അൽഫോൻസാ ടീച്ചർ, ഡോ.എലിസബത്ത്  എന്നിവർ ഏർപ്പെടുത്തിയ ഉപഹാരങ്ങൾ തിരു ഹൃദയ ദേവാലയം വികാരി
ഫാ.റോണി ജോസഫ് മനക്കിൽ , സഹ.വികാരി ഫാ. ലിബിൻ   ജോസ് എന്നിവർ ചേർന്ന്  വിതരണം ചെയ്തു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.