All Categories

Uploaded at 2 months ago | Date: 12/11/2021 12:56:35

സൗജന്യ കൗൺസലിങ്ങ്  കേന്ദ്രം ഉദ്ഘാടനം ചെയ്തു. 

ശ്രീ സത്യസായ് ഓർഫനേജ് ട്രസ്റ്റ് കേരള യുടെ നോർത്ത് പറവൂരിലെ  റീജിയണൽ ഓഫീസിൽ  ആസ്റ്റർ മെഡ് സിറ്റി കമ്മ്യൂണിറ്റി ഔട്ട് റീച്ചിൻ്റെ സഹകരണത്തോടെ പുതുതായി ആരംഭിക്കുന്ന സൗജന്യ കൗൺസലിങ്ങ് കേന്ദ്രം നോർത്ത് പറവുർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി.പ്രഭാവതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ശ്രീമതി. അമ്പിളി വിജയ രാഘവൻ ആ മുഖ പ്രഭാഷണം നടത്തി. ആസ്റ്റർ മെഡ് സിറ്റി ചീഫ് സൈക്ക്യാർട്ടിസ്റ്റ് & ഡയറക്റ്റർ ഓഫ് മെഡിക്കൽ അഡ്മിനിസ്ടേഷൻ  ഡോ. ടി.ആർ. ജോൺ  മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. സത്യസായി ട്രസ്റ്റ് എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീ. കെ.ബി. ജലേഷ് സ്വാഗതവും  കമ്മിറ്റി മെമ്പർമാരായ ശ്രീമതി. ശ്രീലേഖ, ശ്രീമതി. ഇന്ദിര മേനോൻ, ശ്രി.രഞ്ജിത്ത്, എന്നിവർ ആശംസകളും പറഞ്ഞു. ആസ്റ്റർ മെഡ് സിറ്റി കമ്മ്യൂണിറ്റി കണക്റ്റ് സീനിയർ എക്സിക്യൂട്ടീവ് ശ്രീ. പ്രവീൺ നാരായണൻ കൃതജ്ഞത പറഞ്ഞു. ശ്രീ സത്യസായ് സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിലെ സുനുവിൻ്റേയും ലക്ഷമി യുടേയും പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വ്യാഴം ,വെള്ളി ദിവസങ്ങളിൽ കൗൺ സലിങ്ങ് സേവനം ലഭ്യമാണ്. ഫോൺ:

 8111998204,

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.