ഗുരുവായൂർദേവസ്വം ലൈബ്രറിക്ക് പുസ്തകം സമർപ്പിച്ചു
ഗുരുവായൂർ / ബാലസാഹിത്യകാരനും അധ്യാപകനും കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ ശേഖരത്തിലുള്ളതും അദ്ദേഹത്തിൻ്റെ സ്വന്തം രചനകളും ഉൾപ്പെടെയുള്ള അറുപതോളം പുസ്തകങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു.
അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.സൗമ്യ ഹരീഷ് അഭിനവ് എച്ച് നമ്പൂതിരിപ്പാട് ഗുരുവായൂർ ഉണ്ണികൃഷ്ണൻ
എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പുസ്തകങ്ങൾ ദേവസ്വം ലൈബ്രറിയിൽ സജ്ജീകരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അറുപതോളം കൃതികളുടെ
രചയിതാവാണ് ഹരീഷ് ആർ നമ്പൂതിരിപ്പാട്.
kerala
SHARE THIS ARTICLE